

ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി
അജ്‌മാൻ: സർക്കാർ ജീവനക്കാരുടെ അവധികളും ആനുകൂല്യങ്ങളും വർധിപ്പിച്ചും, ജോലി സമയം കുറച്ചും അജ്മാൻ ഭരണകൂടം പുതിയ നിയമം പ്രഖ്യാപിച്ചു. അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഒപ്പുവെച്ച നിയമം ഈ വർഷം സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
പുതിയ നിയമപ്രകാരം നിശ്ചയ ദാർഢ്യക്കാർക്കും ഗർഭിണികൾക്കും പ്രതിദിന ജോലി സമയത്തിൽ രണ്ട് മണിക്കൂർ ഇളവ് ലഭിക്കും.
വിവാഹ അവധി, കുടുംബ സംരക്ഷണ അവധി തുടങ്ങി 19 തരം വ്യത്യസ്ത അവധികളും, മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഒരേസമയം മൂന്ന് ഗ്രേഡ് വരെ ഉദ്യോഗക്കയറ്റവും നിയമം ഉറപ്പുനൽകുന്നു. ജീവനക്കാരുടെ കുടുംബ ഭദ്രതയും മാനസിക സന്തോഷവും ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതി.