മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്‍റെ എംടി അനുസ്മരണം

ദീർഘകാലം എംടിയുമായി ഉണ്ടായിരുന്ന സഹവർത്തിത്വത്തിന്‍റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.
mt commemoration of malayalam mission dubai chapter
മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്‍റെ എംടി അനുസ്മരണം
Updated on

ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ എം ടി അനുസ്മരണം നടത്തി. ഓൺലൈനിൽ നടത്തിയ അനുസ്മരണത്തിൽ പ്രമുഖ സാഹിത്യകാരൻ മണമ്പൂർ രാജൻ ബാബു, എം ടി അനുസ്മരണ പ്രഭാഷണം നടത്തി.

ദീർഘകാലം എംടിയുമായി ഉണ്ടായിരുന്ന സഹവർത്തിത്വത്തിന്‍റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. പൊതുസമൂഹത്തിന് അറിയാത്ത എംടിയെയാണ് മണമ്പൂർ രാജൻ തന്‍റെ വാക്കുകളിലൂടെ വരച്ചു കാട്ടിയത്.

ചാപ്റ്റർ വൈസ് പ്രസിഡന്‍റ് സർഗ്ഗ റോയ്, മലയാളം മിഷൻ സെക്രട്ടറി സി.എൻ.എൻ. ദിലീപ് എന്നിവർ പ്രസംഗിച്ചു. മലയാളം മിഷൻ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത ചടങ്ങിൽ സോണിയ ഷിനോയ് അധ്യക്ഷത വഹിച്ചു. കൺവീനർ ഫിറോസിയ സ്വാഗതവും ജോയിന്‍റ് കൺവീനർ എൻ. സി. ബിജു നന്ദിയും  പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com