മുസഫ സൺറൈസ് ഇംഗ്ലീഷ് സ്കൂൾ വാർഷികം

ഇന്ത്യൻ എംബസി കൗൺസിലർ (വിസ & എഡ്യൂക്കേഷൻ) ഡോ. ബാലാജി രാമസ്വാമി ഉദ്ഘാടനം ചെയ്തു.
musaffah sunrise english school annual day
മുസഫ സൺറൈസ് ഇംഗ്ലീഷ് സ്കൂൾ വാർഷികം
Updated on

‌അബുദാബി: മുസഫ സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ കിന്‍റർഗാർട്ടൻ, പ്രൈമറി വിദ്യാർഥികളുടെ വാർഷിക ദിനാചരണം, "ദി ഗ്ലിറ്ററിങ് ഗാല 2024' സ്കൂൾ അങ്കണത്തിൽ നടന്നു. പരിപാടി ഇന്ത്യൻ എംബസി കൗൺസിലർ (വിസ & എഡ്യൂക്കേഷൻ) ഡോ. ബാലാജി രാമസ്വാമി ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ മീഡിയ അബുദബി ജനറൽ സെക്രട്ടറി റാശിദ് പൂമാടം, ഇന്ത്യ സോഷ്യൽ കൾച്ചറൽ സെന്‍റർ പ്രസിഡന്‍റ് ജയറാം റായ്, മാധ്യമ പ്രവർത്തകൻ ബിൻസൽ അബ്ദുൽ കാദർ, ലുലു ഗ്രൂപ്പ് ഡയറക്ടർ ടി.പി. അബൂബക്കർ, നടനും ദേശീയ അവാർഡ് ജേതാവുമായ റിക്ക് അബി, സ്കൂൾ ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗം ഗ്ലെൻ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രിൻസിപ്പൽ ഡോ. താക്കൂർ മുൽചന്ദാനി വാർഷിക സ്‌കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. പ്രൈമറി ഹെഡ് മിസ്ട്രസ് സുമിത അനിൽകുമാർ നന്ദി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com