അക്രമം ഇസ്ലാം പഠിപ്പിക്കുന്ന മൂല്യങ്ങൾക്ക് എതിര്: മുസ്ലിം കൗൺസിൽ ഫോർ എൽഡേഴ്സ് സംഘടന

ഭീകരതക്ക് ഇരയായവരുടെ ഓർമദിനാചരണത്തിന്‍റെ ഭാഗമായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Muslim Council for Elders organization to fight extremism and terrorism
തീവ്രവാദത്തിനും ഭീകരതക്കുമെതിരെ പോരാടാൻ മുസ്ലിം കൗൺസിൽ ഫോർ എൽഡേഴ്സ് സംഘടന
Updated on

അബുദാബി: തീവ്രവാദത്തിനും ഭീകരതക്കുമെതിരെ പോരാടാൻ അന്തർദേശീയ പരിശ്രമം വേണമെന്ന് അൽ അസർ ഗ്രാൻഡ് ഇമാം ഡോ.അഹമ്മദ് അൽ തയ്യിബിന്‍റെ അധ്യക്ഷതയിലുള്ള മുസ്ലിം കൗൺസിൽ ഫോർ എൽഡേഴ്സ് ആഹ്വാനം ചെയ്തു. ഇത്തരം പ്രത്യയശാസ്ത്രങ്ങളെ സംവാദത്തിന്‍റെയും സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്‍റെയും സഹായത്തോടെ നിർമാർജനം ചെയ്യണമെന്ന് കൗൺസിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അക്രമം ഇസ്ലാം പഠിപ്പിക്കുന്ന മൂല്യങ്ങൾക്ക് എതിരാണെന്ന് പ്രസ്താവനയിൽ പറയുന്നു.

ഭീകരതക്ക് ഇരയായവരുടെ ഓർമദിനാചരണത്തിന്‍റെ ഭാഗമായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Trending

No stories found.

Latest News

No stories found.