മുസ്‌ലിം ലീഗ് ദേശിയ വൈസ് പ്രസിഡന്‍റ് സൈനുൽ ആബിദീന് യുഎഇയിൽ സ്വീകരണം

പെരിങ്ങത്തൂർ മഹല്ല് കൂടായ്മയിൽ നിന്നുൾപ്പെടെ നൂറുകണക്കിനാളുകളാണ് എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്.
Muslim League National Vice President Zainul Abidin received in the UAE

മുസ്‌ലിം ലീഗ് ദേശിയ വൈസ് പ്രസിഡന്‍റ് സൈനുൽ ആബിദീന് യുഎഇയിൽ സ്വീകരണം

Updated on

‌ദുബായ്: മുസ്‌ലിം ലീഗ് ദേശിയ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം യുഎഇയിലെത്തിയ പ്രമുഖ വ്യവസായിയും സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനുമായ കെ. സൈനുല്‍ ആബിദീന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കെഎംസിസിയുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.

ഷാർജ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരം, സംസ്ഥാന ട്രഷറർ അബ്ദുറഹ്മാൻ, സംസ്ഥാന വൈസ് പ്രസിഡന്‍റ് സൈദ് മുഹമ്മദ്, അജ്‌മാൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്‍റ് റഫീഖ് ബുസ്താൻ, സംസ്ഥാന സെക്രട്ടറി ഹാഷിം മാടായി എന്നിവരുടെയും വിവിധ കെഎംസിസി ജില്ലാ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.

പെരിങ്ങത്തൂർ മഹല്ല് കൂടായ്മയിൽ നിന്നുൾപ്പെടെ നൂറുകണക്കിനാളുകളാണ് എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്. മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റായുള്ള പുതിയ ദൗത്യം ഉത്തരവാദിത്തപൂർവം നിർവഹിക്കാൻ ശ്രമിക്കുമെന്ന് സൈനുൽ ആബിദീൻ പറഞ്ഞു.

അമിതമായ വിമാന യാത്രാ നിരക്ക്, വോട്ടവകാശം തുടങ്ങിയ പ്രവാസി വിഷയങ്ങളിൽ ഇടപെടാനുള്ള അവസരമായിട്ടാണ് ഈ ചുമതലയെ നോക്കിക്കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com