MV Kunjumuhammed Haji's autobiography released

എം.വി. കുഞ്ഞുമുഹമ്മദ്​ ഹാജിയുടെ ആത്​മകഥ പ്രകാശനം

എം.വി. കുഞ്ഞുമുഹമ്മദ്​ ഹാജിയുടെ ആത്​മകഥ പ്രകാശനം

ജലീൽ ഹോൾഡിങ്​സ്​ മാനേജിങ്​ ഡയറക്ടർ സമീർ കെ. മുഹമ്മദ്​ ചടങ്ങിൽ പ്രസംഗിച്ചു
Published on

ദുബായ്: യുഎഇയിലെ ബിസിനസ്​ പ്രമുഖനും ആദ്യകാല പ്രവാസിയുമായ എം.വി. കുഞ്ഞുമുഹമ്മദ്​ ഹാജിയുടെ ആത്​മകഥ പ്രകാശനം ചെയ്തു. ദുബായ് അൽഖൂസിലെ ക്രഡൻസ്​ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്​കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ്​ മൂപ്പൻ, ഗൾഫാർ മുഹമ്മദലി, എംപി അബ്​ദുൽ വഹാബ്​, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, സി.പി. കുഞ്ഞുമുഹമ്മദ്​, ലുലു ഗ്രൂപ്പ്​ ഇന്‍റർനാഷനൽ എക്സിക്യുട്ടീവ്​ ഡയറക്ടർ എം.എ. അഷ്​റഫ്​ അലി, എൻ.എ മുഹമ്മദ്​, റിട്ട. ജസ്റ്റിസ്​ പി.കെ റഹീം എന്നിവർ ചേർന്നാണ്​ പുസ്തകം പ്രകാശനം ചെയ്തത്​.

ജലീൽ ഹോൾഡിങ്​സ്​ മാനേജിങ്​ ഡയറക്ടർ സമീർ കെ. മുഹമ്മദ്​ ചടങ്ങിൽ പ്രസംഗിച്ചു. 'തടാഗം-വിജ(ന)യ വഴിയിലെ ഓർമകൾ' എന്ന തലക്കെട്ടിൽ ഇറങ്ങുന്ന പുസ്തകം മാധ്യമം ബുക്സ്​ ആണ്​ പ്രസിദ്ധീകരിക്കുന്നത്​. 'തടാഗം ഫൗണ്ടേഷൻ' നൽകുന്ന മൂന്നാമത് ജലീൽ ക്യാഷ് ആൻഡ് കാരി വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും വേദിയിൽ നടന്നു.

പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ, യു.എ.ഇയിലെ ഗ്രോസറി, റസ്റ്റാറന്‍റ്, കഫ്റ്റീരിയ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളോ സഹോദരങ്ങളോ ആയ 30 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് സമ്മാനിച്ചത്​. മികച്ച അധ്യാപകരെ ആദരിക്കുന്നതിനായി മോഡൽ സർവിസ്​ സൊസൈറ്റിയുമായി സഹകരിച്ച്​ നടപ്പിലാക്കുന്ന 'ബെസ്റ്റ്​ ടീച്ചർ- ഇൻസ്​പെയറിങ്​ ദി ഫ്യൂച്ചർ' പുരസ്കാര സംരംഭവും ചടങ്ങിൽ പ്രഖ്യാപിച്ചു. 25,000 ദിർഹമാണ്​ അവാർഡ്​ തുക.

സാഹിത്യകാരൻ എം.എൻ. കാരശേരി, നജീബ്​ കാന്തപുരം എംഎൽഎ, കോ​ൺഗ്രസ്​ നേതാവ്​ വി.ടി. ബലറാം, റീജൻസി ഗ്രൂപ്പ്​ ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹയ്​ദ്ദീൻ , ജലീൽ ഹോൾഡിങ്‌സ് ഡയറക്ടർ ഡോ. സാക്കിർ കെ. മുഹമ്മദ്, എക്സിക്യൂട്ടീവ്​ ഡയറക്ടർ അബ്​ദുഗഫൂർ കെ. മുഹമ്മദ്​ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com