
ദുബായ്: നല്ല കരുണാനിധിയെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ആന്‍റ് ഇ-കൊമേഴ്സ് സിഇഒ ആയി നിയമിച്ചു. ആസ്റ്റർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ മൈ ആസ്റ്റര്‍ ആപ്പ്, യുഎഇയിലെ ഉപയോക്തക്കള്‍ക്കായി മികച്ച വ്യക്തിഗത ഹെല്‍ത്ത് കെയര്‍ സൊല്യൂഷനുകളാണ് പ്രദാനം ചെയ്യുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ പ്ലാറ്റ്‌ഫോം ഡൗണ്‍ലോഡുകളില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൊത്തം 6.2 ദശലക്ഷത്തിലധികം ഉപയോക്താക്കളിലേക്ക് ആപ്പിന്റെ സേവം എത്തിച്ചേര്‍ന്നു.
യുഎഇയിലെ 5 ആസ്റ്റര്‍ ആശുപത്രികള്‍, 650ലധികം ഡോക്ടര്‍മാര്‍, 58 ക്ലിനിക്കുകള്‍, 270 ഫാര്‍മസികള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ആപ്പ് വഴി ഏകോപിപ്പിക്കുന്നത്. നേരിട്ടുള്ള കണ്‍സള്‍ട്ടിങ്ങ് ബുക്കിങ്ങ് സമയം 30-45 മിനിറ്റില്‍ നിന്ന് അത് 5-10 മിനിറ്റായി കുറച്ചുകൊണ്ട് ഉപയോക്തൃ സംതൃപ്തി വർദ്ധിപ്പിയ്ക്കാൻ സാധിച്ചുവെന്ന് അധികൃതർ പറഞ്ഞു.