

നല്ലളം പ്രവാസി കൂട്ടായ്മ ഓണാഘോഷവും വാർഷികവും
ദുബായ്: കോഴിക്കോട് ജില്ലയിലെ നല്ലളം പ്രവാസി കൂട്ടായ്മയുടെ ആദ്യ വാർഷികവും ഓണവും. 26ന് ഞായറാഴ്ച ആഘോഷിക്കും. രാവിലെ 10 മുതൽ രാത്രി 8 വരെ ദുബായ് കറാമ സ്പോർട്സ് ബേ ഹാളിലാണ് പരിപാടി.
ഓണ മത്സരങ്ങൾ, ഗാനമേള, മുട്ടിപാട്ട് തുടങ്ങിയ പരിപാടികൾ അരങ്ങേറും. കഴിഞ്ഞ ഒരു വർഷമാണ് 150-ലധികം അംഗങ്ങൾ ഒത്തുകൂടി ഈ കൂട്ടായ്മ രൂപീകരിച്ചത്.