സുരക്ഷിത വേനൽക്കാലം: ബോധവൽക്കരണ ക്യാപെയ്‌നുമായി നാഷണൽ ആംബുലൻസ്

വേനൽക്കാലവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളോട് എങ്ങനെ ഫലപ്രദമായി പ്രതികരിക്കണമെന്നതിനെക്കുറിച്ചുള്ള പ്രായോഗിക വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കും
National Ambulance launches awareness campaign for safe summer

സുരക്ഷിത വേനൽക്കാലം: ബോധവൽക്കരണ ക്യാപെയ്‌നുമായി നാഷണൽ ആംബുലൻസ്

Updated on

ദുബായ്: സുരക്ഷിതമായ വേനൽക്കാലം ഉറപ്പുവരുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി 'സേഫ് സമ്മർ ബിപ്രിപ്പേർഡ്' എന്ന പേരിലുള്ള ബോധവൽക്കരണ ക്യാപെയ്ൻ യുഎഇ നാഷണൽ ആംബുലൻസ് തുടക്കം കുറിച്ചു.

വേനൽക്കാലവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളോട് എങ്ങനെ ഫലപ്രദമായി പ്രതികരിക്കണമെന്നതിനെക്കുറിച്ചുള്ള പ്രായോഗിക വിവരങ്ങളും, വിജ്ഞാനപ്രദമായ വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്കുവെക്കും. ധാരാളം വെള്ളം കുടിക്കുക, ശരീരത്തിൽ ജലാംശം നിലനിർത്തുക, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, പുറത്ത് പോകുമ്പോൾ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് രക്ഷ നേടുന്നതിന് സൺസ്ക്രീൻ, സൺഗ്ലാസുകൾ, തൊപ്പി എന്നിവ ഉപയോഗിക്കുക എന്നീ നിർദേശങ്ങളും അധികൃതർ നൽകി.

താപനില ഏറ്റവും കൂടുതലുള്ള രാവിലെ 10 നും വൈകുന്നേരം 4 നും ഇടയിലുള്ള സമയത്ത് പുറത്തേക്കുള്ള യാത്ര പരിമിതപ്പെടുത്തുക, വീടിനകത്തോ തണലുള്ള സ്ഥലങ്ങളിലോ വ്യായാമം ചെയ്യുക എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കരുത്. അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ സഹായത്തിനായി 998 എന്ന നമ്പറിൽ വിളിക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com