യുഎഇ ദേശീയ ദിനാഘോഷവും ഇൻകാസ് ദേശീയ കമ്മിറ്റി പ്രവർത്തനോദ്‌ഘാടനവും

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ഉദ്‌ഘാടനം നിർവഹിച്ചു.
യുഎഇ ദേശീയ ദിനാഘോഷവും ഇൻകാസ് ദേശീയ കമ്മിറ്റി പ്രവർത്തനോദ്‌ഘാടനവും
കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ഉദ്‌ഘാടനം നിർവഹിച്ചു
Updated on

ഷാർജ: യു എ ഇ യുടെ 53 മത് ദേശീയ ദിനാഘോഷവും ഇൻകാസ് ദേശീയ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനവും ഇൻകാസ് യു എ ഇ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടത്തി. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ഉദ്‌ഘാടനം നിർവഹിച്ചു. ഇൻകാസ് നാഷണൽ കമ്മറ്റി പ്രസിഡൻ്റ് സുനിൽ അസീസ് അധ്യക്ഷത വഹിച്ചു.

കേരളത്തിൽ നമ്മൾ ഇന്ന് കാണുന്ന സാമ്പത്തിക ഭദ്രതയും സ്വകാര്യമേഖലയിൽ അത്ഭുതകരമായ വളർച്ചയും ഉണ്ടായതിന് പിന്നിൽ പ്രവാസികളുടെ അധ്വാനമുണ്ടെന്നും ലോകത്തിന്‍റെ വിവിധ ഭാഗത്തു നിന്നുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് സമാധാനപരമായ ജീവിതവും, തൊഴിലും നൽകി സംരക്ഷിക്കുന്ന യു എ ഇ ലോകത്തിലെ തന്നെ മികച്ച രാജ്യമാണ് എന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു.

ഷാജി ജോൺ, വി.ടി. സലിം, ആർ.പി. മുരളി, എസ്.എ. സലിം, അബ്ദുൽ മനാഫ്, ഹാഷിം മുന്നേരി എന്നിവർ പ്രസംഗിച്ചു. ഇൻകാസ് ജനറൽ സെക്രട്ടറി എസ്.എം. ജാബിർ സ്വാഗതവും ടി.എ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com