ദുബായിൽ ദേശീയ സർവകലാശാല വരുന്നു; ലോകോത്തര വിദ്യാഭ്യാസം ലക്ഷ്യം

4.5 ബില്യൺ ദിർഹം പ്രാരംഭ മുതൽമുടക്കിലാണ് സർവകലാശാലയുടെ തുടക്കം
National University Coming to Dubai; Aim for world class education
ദുബായിൽ ദേശീയ സർവകലാശാല വരുന്നു; ലോകോത്തര വിദ്യാഭ്യാസം ലക്ഷ്യം
Updated on

ദുബായ്: നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ദുബായ് തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 4.5 ബില്യൺ ദിർഹം പ്രാരംഭ മുതൽമുടക്കിലാണ് സർവകലാശാലയുടെ തുടക്കം. സവിശേഷമായ ഭാവി അക്കാദമിക് കോഴ്‌സുകളാണ് സർവകലാശാല വാഗ്ദാനം ചെയ്യുന്നത്.

അടുത്ത ദശകത്തിൽ ആഗോള തലത്തിൽ മികച്ച 50 സർവകലാശാലകളിൽ ഇടം നേടാനും ഗവേഷണത്തിലും അക്കാദമിക് നവീകരണത്തിലും ഏറ്റവും മികച്ചതാവാനും സർവകലാശാല ലക്ഷ്യമിടുന്നു. നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനായി ഇന്ന് ഒരു പുതിയ പദ്ധതി ആരംഭിക്കുകയാണ് എന്നും അടുത്ത ദശകത്തിൽ മികച്ച 50 യുവ സർവകലാശാലകളിലൊന്ന് എന്ന ഇമാറാത്തി ഐഡന്‍റിറ്റി നേടുക എന്നതാണ് ലക്ഷ്യമെന്നും ഷേഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു.

'കുടുംബം: നമ്മുടെ രാഷ്ട്രത്തിന്‍റെ അടിത്തറ' എന്ന പ്രമേയം ഉയർത്തിക്കാട്ടുന്ന പത്ത് വർഷത്തെ പദ്ധതിയായ ദുബായ് സോഷ്യൽ അജണ്ട 33ന്‍റെ കുടക്കീഴിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

പാർപ്പിടം, ജീവിത നിലവാരം, വ്യക്തിത്വവും മൂല്യങ്ങളും, സാമൂഹിക ഐക്യം, ആരോഗ്യ സംരക്ഷണം, യുഎഇയുടെ പുതുതലമുറയുടെ ഭാവി കഴിവുകൾ തുടങ്ങിയ മേഖലകളെ ഇത് അഭിസംബോധന ചെയ്യുന്നു. പത്തു വർഷത്തെ അജണ്ടയിലെ പ്രധാന സ്ഥാനം വിദ്യാഭ്യാസത്തിനാണ് നൽകിയിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.