പരപ്പ സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

കോട്ടയം ചങ്ങനാശേരിയാണ് ജന്മ സ്ഥലം
A native of Parappa passed away due to a heart attack in Sharjah
നൗഷാദ്
Updated on

ഷാർജ: കാസർകോട് പരപ്പ സ്വദേശി ഷാർജയിൽ അന്തരിച്ചു. കമ്മാടം ബാനം റോഡിലെ നൗഷാദ് (55) ആണ് ഷാർജ ദൈദിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. വ്യാഴാഴ്ച വരെ പതിവ് പോലെ കമ്പനിയിൽ ജോലിക്ക് പോയ നൗഷാദ്‌ അവധി ദിവസമായ വെള്ളിയാഴ്ചയും സഹപ്രവർത്തകർക്കൊപ്പം കമ്പനിയിൽ എത്തിയിരുന്നു.

അവിടെ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെൻസ് അൽ അമാന ഫുഡ് സ്റ്റഫ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.

മുസ്ലിം ലീഗ് കിനാനൂർ കരിന്തളം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷാനവാസ് കാരാട്ടിന്‍റെ സഹോദരി റസീനയാണ് ഭാര്യ. അജ്മാനിലുള്ള നഹാസ്, നൗജ മക്കളാണ്. റാഹിദ് മൗക്കോട് മരുമകനാണ്. അവധി കഴിഞ്ഞ്‌ ജൂൺ അഞ്ചിനാണ് നൗഷാദ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

കോട്ടയം ചങ്ങനാശേരിയാണ് ജന്മ സ്ഥലം. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ട് പോകുന്ന മൃതദേഹം പരപ്പ കമ്മാടം ജുമാ മസ്ജിദിൽ ഖബറടക്കും.

Trending

No stories found.

Latest News

No stories found.