യുഎഇയിൽ അടുത്ത ആഴ്‌ച ഉഷ്ണ മേഖലാ ന്യൂനമർദമുണ്ടാകുമെന്ന് എൻസിഎം

ന്യൂനമർദ സംവിധാനത്തിന്‍റെ സാന്നിധ്യം നിലവിൽ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു
NCM says there will be tropical depression in UAE next week
യുഎഇയിൽ അടുത്ത ആഴ്‌ച ഉഷ്ണ മേഖലാ ന്യൂനമർദമുണ്ടാകുമെന്ന് എൻസിഎം
Updated on

ദുബായ്: യുഎഇയിൽ അടുത്ത ആഴ്‌ച ഉഷ്ണ മേഖലാ ന്യൂനമർദമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എൻസിഎം അറിയിച്ചു. ന്യൂനമർദ സംവിധാനത്തിന്‍റെ സാന്നിധ്യം നിലവിൽ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു. ഉഷ്ണ മേഖലാ പ്രതിഭാസങ്ങൾ പലപ്പോഴും ദ്രുതഗതിയിലുള്ളതും പെട്ടെന്നുള്ള മാറ്റങ്ങൾക്ക് വിധേയമാകുമെന്നും അധികൃതർ അറിയിച്ചു.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം കനത്ത മഴയും ആലിപ്പഴ വർഷവുണ്ടായി. യുഎഇയുടെ കിഴക്കൻ മേഖലയെ കാലാവസ്ഥ ബാധിച്ചു കനത്ത മഴയുണ്ടായതിനെ തുടർന്ന് പർവത പ്രദേശങ്ങളിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് അറബിക്കടലിന് തെക്ക് ഭാഗത്തുള്ള ന്യൂനമർദത്തെക്കുറിച്ച് എൻസിഎം യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഇത് മധ്യ അറബിക്കടലിലേക്ക് നീങ്ങുകയും ഒക്ടോബർ 14, 15 തീയതികളിൽ ശക്തി പ്രാപിക്കുകയും ചെയ്യുമെന്ന് അറിയിപ്പിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com