
അക്കാഫ് അസോസിയേഷന്‍റെ വിഎസ് അനുസ്മരണം
ദുബായ്: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തിൽ അനുശോചിച്ച് അക്കാഫ് അസോസിയേഷന്‍റെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി. അക്കാഫ് അസോസിയേഷൻ ഹാളിൽ നടത്തിയ യോഗത്തിൽ വിവിധ കോളജ് അലുംനി പ്രതിനിധികൾ പങ്കെടുത്തു.
അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ അധ്യക്ഷത വഹിച്ചു. അഴിമതിക്കെതിരേ ആത്മാർഥമായി നിലകൊണ്ട് വിഎസ് എടുത്ത നിലപാടുകൾ കേരള ചരിത്രത്തിൽ ഒരിക്കലും മങ്ങാതെ നിലനിൽക്കുമെന്ന് ഷൈൻ ചന്ദ്രസേനൻ അനുസ്മരിച്ചു.
അക്കാഫ് അസോസിയേഷൻ ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് അംഗങ്ങളായ ഗിരീഷ് മേനോൻ, സുനിൽ കുമാർ, സി എൽ മുനീർ, വിവിധ കോളജ് അലുംനി പ്രതിനിധികളായ മച്ചിങ്ങൽ രാധാകൃഷ്ണൻ, അഡ്വ. പ്രിൻസ് മേലില, ഫൈസൽ കരിപ്പൊടി ,മനോജ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.