

മിയ മാൾ ജനറൽ മാനെജർ ഷമീർ ഖാൻ, ഓപ്പറേഷൻസ് മാനെജർ അബ്ദെർറസാഖ് ഷെനൂഫ്, പബ്ലിക് റിലേഷൻസ് ഹെഡ് മുദഫർ മുഹമ്മദ് അൽസറൂണി, എക്സിക്യൂട്ടിവ് സെക്രട്ടറി ആമിന തഹ്സീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഷാർജ: നെസ്റ്റോയുടെ നൂറാമത്തേതും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റായ ഷാർജ മിയ മാളിന്റെ നാലാം വാർഷികാഘോഷം ഒക്റ്റോബർ 22 മുതൽ നവംബർ ഒന്നു വരെ. 2022 സെപ്റ്റംബർ 28നാണ് ഏഴ് നിലകളിലായി 500ലധികം കാർ പാർക്കിങ് സൗകര്യങ്ങളോടെ മിയ മാൾ പ്രവർത്തനം ആരംഭിച്ചത്.
കഴിഞ്ഞ വർഷം നടന്ന മൂന്നാം വാർഷികാഘോഷ വേളയിൽ വെറും മൂന്ന് ദിവസത്തിനകം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്നുലക്ഷത്തിലധികം ഉപഭോക്താക്കളാണ് മിയ മാൾ സന്ദർശിച്ചത്. ഈ സ്വീകാര്യത കണക്കിലെടുത്താണ് ഈ വർഷം ഒക്റ്റോബർ 22 മുതൽ നവംബർ ഒന്നുവരെ 11 ദിവസം നീളുന്ന വിപുലമായ വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
'യുഎഇയിലെ ഏറ്റവും വലിയ ഡീൽസ് ആഘോഷം' എന്ന ടാഗ്ലൈനോടെയുള്ള 'ലൈറ്റ്നിങ് സ്ട്രൈക്ക് ഡീൽസ്' ഓഫറുകളാണ് ഈ ആഘോഷങ്ങളുടെ പ്രധാന ആകർഷണമെന്ന് മിയ മാൾ ജനറൽ മാനെജർ ഷമീർ ഖാൻ, ഓപ്പറേഷൻസ് മാനെജർ അബ്ദെർറസാഖ് ഷെനൂഫ്, പബ്ലിക് റിലേഷൻസ് ഹെഡ് മുദഫർ മുഹമ്മദ് അൽസറൂണി, എക്സിക്യൂട്ടിവ് സെക്രട്ടറി ആമിന തഹ്സീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'ഇനാം' ലോയൽറ്റി അംഗങ്ങൾക്കായി പ്രത്യേക സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഒക്റ്റോബർ 26 മുതൽ 28 വരെ 100 ദിർഹത്തിന് ഷോപ്പിങ് നടത്തുന്ന ഇനാം അംഗങ്ങൾക്ക് സ്വർണ നാണയങ്ങൾ, മൊബൈൽ ഫോണുകൾ, വാഷിങ് മെഷീനുകൾ, കുക് വെയർ സെറ്റുകൾ എന്നിവ നേടാനുള്ള റാഫിൾ ഡ്രോയിൽ പങ്കെടുക്കാം.
തീർത്തും സുതാര്യമായ രീതിയിൽ, പൂർണമായും ഡിജിറ്റൽ സോഫ്റ്റ്വെയർ വഴിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. മിയ മാളിൽനിന്ന് ഏറ്റവും കൂടുതൽ ഇനാം പോയിന്റുകൾ റിഡീം ചെയ്ത ആദ്യത്തെ 10 ഉപഭോക്താക്കളെ ചടങ്ങിൽ ആദരിക്കുകയും പ്രത്യേക സമ്മാനങ്ങളും ഉപഹാരങ്ങളും നൽകുകയും ചെയ്യും.