നിശ്ചയദാർഢ്യ കുട്ടികൾക്ക് വേണ്ടി ഷാർജയിൽ പുതിയ അക്കാഡമി

ഇന്‍റർനാഷണൽ മിഡിൽ ഈസ്റ്റിന്‍റെ ഡിസ്ട്രിക്റ്റ് ഗവർണർ അഗസ്റ്റോ ഡീ പിയെട്രോ അക്കാഡമിയുടെ ഉദ്ഘാടനം നിർവഹിച്ചു
New academy in Sharjah for determined children

നിശ്ചയദാർഢ്യ കുട്ടികൾക്ക് വേണ്ടി ഷാർജയിൽ പുതിയ അക്കാഡമി

Updated on

ഷാർജ: എച്ച്​കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ നേതൃത്വത്തിൽ നിശ്ചയദാർഢ്യ കുട്ടികൾക്ക് വേണ്ടി എച്ച്​കെ ബ്രിഡ്ജ് എജുക്കേഷൻ അക്കാഡമി എന്ന പേരിൽ പുതിയ സ്ഥാപനം ഷാർജയിൽ പ്രവർത്തനം തുടങ്ങി. ലയൺസ് ക്ലബ് ഇന്‍റർനാഷണൽ മിഡിൽ ഈസ്റ്റിന്‍റെ ഡിസ്ട്രിക്റ്റ് ഗവർണർ അഗസ്റ്റോ ഡീ പിയെട്രോ അക്കാഡമിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പ്രമുഖ ശിശുരോഗവിദഗ്​ധനും ആന്‍റണി മെഡിക്കൽ സെന്‍റർ മാനേജിങ്​ ഡയറക്റ്ററുമായ ഡോ. ഡെയിസ് ആന്‍റണി മുഖ്യാതിഥിയായിരുന്നു. എച്ച്​.കെ ബ്രിഡ്ജ് എജുക്കേഷൻ അക്കഡമിയുടെ ആദ്യ നിയമനം മുഹമ്മദ് താഹ മസൂദിന് ചടങ്ങിൽ കൈമാറി. എച്ച്​കെ ഗ്രൂപ്പ്​ ഓഫ്​ ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ ഉപദേശക സമിതി അംഗങ്ങളായ സന്തോഷ് കുമാർ കെട്ടത്ത്, സുനിൽ ഗംഗാധരൻ, മോഹനചന്ദ്രൻ മേനോൻ, ശോഭ മോഹൻ, ജോസഫ് തോമസ്, വിജയ മാധവൻ, ടി.എൻ. കൃഷ്ണകുമാർ, എസ്​എഫ്​ ഇഗ്നേഷ്യസ് എന്നിവരും സാമൂഹിക,സാംസ്കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

നിശ്ചയദാർഢ്യ വിഭാഗം കുട്ടികളുടെ പഠനവും ശോഭനമായ ഭാവിയും ലക്ഷ്യം വെച്ച് ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്​​ ഹരീഷ്​ കണ്ണൻ സ്ഥാപിച്ച എച്ച്​കെ ഗ്രൂപ്പ്​ ഓഫ്​ ഇൻസ്റ്റിറ്റ്യൂഷനെന്ന് ഉപദേശക സമിതി അംഗങ്ങൾ പറഞ്ഞു. നിശ്ചയദാർഢ്യവിഭാഗത്തിന്​ മികച്ച വിദ്യാഭ്യാസം നൽകി ശാക്​തീകരിക്കുകയാണ്​ ബ്രിഡ്ജ്​ എജുകേഷൻ അകാഡമിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന്​ ഹരീഷ്​ കണ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പഠന ബുദ്ധിമുട്ടുകൾ, ശ്രദ്ധാപരിമിതികൾ, മാനസിക വെല്ലുവിളികൾ എന്നിവ മൂലം സ്കൂളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന, എന്നാൽ പരമ്പരാഗത പ്രത്യേക വിദ്യാഭ്യാസം ആവശ്യമായി വരാത്ത വിദ്യാർഥികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത പാഠ്യക്രമമാണ് ​ ബ്രിഡ്ജ് ​ എജുക്കേഷൻ പിന്തുടരുന്നത്​.

ഇന്ത്യൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്​ അംഗീകരിച്ച പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്. 10, 12 ക്ലാസ് യോഗ്യത നേടാനുമുള്ള സൗകര്യം ഇത് വിദ്യാർത്ഥികൾക്ക് നൽകുന്നു. ഓരോ വിദ്യാർഥിക്കും ​ഐഇപി അടിസ്ഥാനമാക്കി കുറഞ്ഞ അധ്യാപക വിദ്യാർഥി അനുപാതത്തിൽ വ്യക്തിഗത പഠനാനുഭവം നൽകുന്നു. വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ തെറാപ്പിസ്റ്റുകളും അധ്യാപകരും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്, ഇത് പഠനപ്രക്രിയയെ കൂടുതൽ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. സൗമ്യ ഹരീഷ്​, സന്തോഷ്​ കേട്ടത്ത്​, ടി.എൻ കൃഷ്ണകുമാർ, വി.എസ്​ ബിജുകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പ​ങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com