അബുദാബിയിൽ അധ്യാപകർക്ക് പുതിയ പെരുമാറ്റച്ചട്ടം

ചട്ടം ലംഘിക്കുന്നവർക്ക് നിയമപരവും ഭരണപരവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
New code of conduct for teachers in Abu Dhabi

അബുദാബിയിൽ അധ്യാപകർക്ക് പുതിയ പെരുമാറ്റച്ചട്ടം

Updated on

അബുദാബി: സ്കൂളുകളിൽ അധ്യാപകരുടെ ധാർമിക നിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അബുദാബി പുതിയ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു. വിദ്യാർഥികളെയും സഹപ്രവർത്തകരെയും പൊതുസമൂഹത്തെയും സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബഹുമാനം, സമഗ്രത, തൊഴിൽപരമായ മികവ് എന്നിവ ഉറപ്പുവരുത്തുന്നതിനുമാണ് ഈ ചട്ടം രൂപകൽപന ചെയ്തിരിക്കുന്നത്. ചട്ടം ലംഘിക്കുന്നവർക്ക് നിയമപരവും ഭരണപരവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

പുതിയ കോഡ് അനുസരിച്ച് അധ്യാപകർ കർശനമായി ഒഴിവാക്കേണ്ട ചില പെരുമാറ്റങ്ങൾ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.

  • മതം, വംശം, ഉത്ഭവം, സാമൂഹിക പദവി, പ്രായം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

  • ഗർഭിണികളോടും നവജാതശിശുക്കളുടെ അമ്മമാരായ ജീവനക്കാരോടും വിവേചനം കാണിക്കുന്നത് കുറ്റകരമാണ്.

  • ഭീകരവാദം, വംശീയത, വർഗീയത, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വിവേചനപരമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നത് തടയും.

  • സാംസ്കാരികമായി അനുചിതമെന്ന് കരുതുന്നതോ സ്കൂളിന്‍റെ ഡ്രസ് കോഡിന് വിരുദ്ധമായതോ ആയ മാന്യമല്ലാത്ത വസ്ത്രധാരണം അനുവദനീയമല്ല.

  • സഹപ്രവർത്തകരെ വാക്കാലോ ശാരീരികമായോ ഉപദ്രവിക്കുക, കിംവദന്തികൾ പ്രചരിപ്പിച്ച് അവരുടെ സൽപ്പേര് കളങ്കപ്പെടുത്തുക, ജോലി സംബന്ധമായ വിവരങ്ങളിൽ നിന്ന് മനഃപൂർവം ഒഴിവാക്കുക എന്നിവയും വിലക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com