

ദുബായ് അൽഖൂസിൽ പുതിയ ഡ്രൈവിങ് പരിശീലന കേന്ദ്രം
ദുബായ്: ദുബായ് അൽഖൂസ് വ്യവസായ മേഖലയിൽ പുതിയ ഡ്രൈവിങ് പരിശീലന കേന്ദ്രം ആരംഭിച്ചു. ഇക്കോ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടാണ് പുതിയ കേന്ദ്രത്തിൽ ഡ്രൈവിങ് പരിശീലനം നൽകുന്നത്.
പുതിയ ട്രാഫിക് ഫയൽ തുറക്കാനും ആർടിഎയുമായി ബന്ധപ്പെട്ട പണമിടപാടിനും ഇവിടെ സൗകര്യമുണ്ട്. ഡ്രൈവിങ് ലേണേഴ്സ് പരീക്ഷാ കേന്ദ്രവും ലൈസൻസ് ടെസ്റ്റ് യാർഡും ഒരുക്കിയിട്ടുണ്ട്. തിങ്കൾ മുതൽ ഞായർ ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 11 വരെയാണ് പരിശീലന സമയം.