

പുതിയ ലെയ്ൻ നിയന്ത്രണം: ഷാർജയിൽ കണ്ടെത്തിയത് 30,000 നിയമലംഘനങ്ങൾ
ഷാർജ: ഷാർജയിലെ റോഡുകളിൽ പുതിയ ലെയ്ൻ നിയന്ത്രണം പ്രാബല്യത്തിൽ വന്നശേഷം 30,000 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുചക്രവാഹനങ്ങൾ, ഡെലിവറി ബൈക്കുകൾ, ബസുകൾ, ഹെവി വാഹനങ്ങൾ എന്നിവർക്ക് പ്രധാന റോഡുകളിലെ ചില ലെയ്നുകളിൽ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണം നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് വലിയ തോതിലുള്ള നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്.
വ്യത്യസ്തതരം വാഹനങ്ങൾക്ക് വേണ്ടി നിശ്ചയിച്ച ലൈനുകളും റൂട്ടുകളും പാലിക്കുന്നതിൽ ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് നിയമലംഘനങ്ങൾക്ക് പ്രധാന കാരണമെന്ന് പൊലീസ് അറിയിച്ചു.
നിയമം ലംഘിച്ച ഹെവി വാഹനങ്ങൾക്ക് 1500 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്‍റുമാണ് ശിക്ഷ. ട്രാഫിക് സിഗ്നലുകൾ പാലിക്കാത്തവർക്ക് 500 ദിർഹവും പിഴ ചുമത്തും.