മരുന്നുകളും ഫാർമസികളും നിയന്ത്രിക്കാൻ യുഎഇയിൽ പുതിയ നിയമം വരുന്നു

നിയമലംഘകർക്ക് ഒരു മില്യൺ ദിർഹം വരെ പിഴ ശിക്ഷ.
new law to regulate medicines and pharmacies in the uae
മരുന്നുകളും ഫാർമസികളും നിയന്ത്രിക്കാൻ യുഎഇയിൽ പുതിയ നിയമം വരുന്നു
Updated on

അബുദാബി: രാജ്യത്ത് മരുന്നുകളും ഫാർമസികളും നിയന്ത്രിക്കുന്നതിന് പുതിയ നിയമം നടപ്പാക്കുന്നു. മെഡിക്കൽ, ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ, ആരോഗ്യ, ജൈവ ഉത്പന്നങ്ങൾ, സപ്ലിമെന്‍റുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയ്ക്കും ഫ്രീ സോണുകളിലുള്ളവ ഉൾപ്പെടെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ബയോബാങ്കുകൾ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ എന്നിവക്കും ഈ നിയമം ബാധകമാണ്.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് താത്ക്കാലികമായി റദ്ദാക്കൽ, മുൻകരുതൽ അടച്ചു പൂട്ടൽ, ലൈസൻസ് റദ്ദാക്കൽ എന്നിവയും 1 ദശലക്ഷം ദിർഹം വരെ പിഴയും ശിക്ഷയും ലഭിക്കും. നിയമലംഘനം നടത്തുന്ന പ്രാക്ടീഷണർമാർക്ക് 500,000 ദിർഹം വരെ പിഴയും അച്ചടക്ക നടപടികളും നേരിടേണ്ടിവരും.

നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്:

മെഡിക്കൽ ഉത്പന്നങ്ങളുടെ വികസനം, നിർമാണം, രജിസ്ട്രേഷൻ, വിലനിർണയം, ഇറക്കുമതി, കയറ്റുമതി, സർക്കുലേഷൻ, വിതരണം, കൈവശം വയ്ക്കൽ, വിൽപന, വിപണനം, ഉപയോഗം, സുരക്ഷിതമായി നീക്കം ചെയ്യൽ എന്നിവയുടെ മാനേജ്മെന്‍റ് നിയന്ത്രണം.

മെഡിക്കൽ ഉത്പന്നങ്ങളുടെ പ്രത്യേക അനുമതി, സോപാധിക അംഗീകാരം, അടിയന്തര ഉപയോഗ അംഗീകാരം എന്നിവ ഉൾപ്പെടെയുള്ള മാർക്കറ്റിങ് അംഗീകാരങ്ങൾ നൽകുന്നത് നിയന്ത്രിക്കുന്നു.

ചികിത്സാ പ്രാധാന്യമുള്ള നൂതന മെഡിക്കൽ ഉത്പന്നങ്ങളുടെ മാർക്കറ്റിങ് അംഗീകാരം നൽകുന്നതിനുള്ള ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം സ്ഥാപിക്കൽ.

മെഡിക്കൽ ഉത്പന്നങ്ങളുടെ പ്രചാരം , വിലനിർണയം, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ നിർദ്ദേശിക്കുന്നതിന് ഉത്തരവാദിത്തമുള്ള ഫാർമസ്യൂട്ടിക്കൽ നയ കമ്മിറ്റിയുടെ രൂപീകരണം

ഫാർമസ്യൂട്ടിക്കൽ വ്യവസായ മേഖലയിൽ നിക്ഷേപവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കൽ

മെഡിക്കൽ ഉത്പന്നങ്ങളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിനും പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനുമുള്ള ജാഗ്രത നടപടിക്രമങ്ങൾക്ക് രൂപം നൽകുക.

നിയമത്തിലെ വ്യവസ്ഥകൾ ഇനിപ്പറയുന്ന ഉത്പന്നങ്ങളുടെ തൊഴിലുകൾക്കും സ്ഥാപനങ്ങൾക്കും ബാധകമാണ്:

മെഡിക്കൽ ഉത്പന്നങ്ങൾ

മയക്കുമരുന്ന് ഉത്പന്നങ്ങൾ

മെഡിക്കൽ ഉപകരണങ്ങൾ

ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ

ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങൾ

മെഡിക്കൽ ഉപയോഗത്തിനായി ജനിതകമാറ്റം വരുത്തിയ ജൈവ ഉത്പന്നങ്ങൾ

ജൈവ ഉത്പന്നങ്ങൾ

ഡയറ്ററി സപ്ലിമെന്‍റുകൾ

സൗന്ദര്യവർധക വസ്തുക്കൾ

കെമിക്കൽ സാമഗ്രികൾ, നിയന്ത്രിത, അർധ നിയന്ത്രിത മരുന്നുകളുടെ ഉപയോഗം.

ഫ്രീ സോണുകൾ ഉൾപ്പെടെ യുഎഇ യിൽ പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്കും ബയോബാങ്കുകൾക്കും ഈ നിയമം ബാധകമാണ്:

ഫാർമസികളും ഫാർമസി ശൃംഖലകളും ഇവയാണ് :

സംയുക്ത ഫാർമസികൾ

പ്രീ-ക്ലിനിക്കൽ, ക്ലിനിക്കൽ ഗവേഷണ സ്ഥാപനങ്ങൾ

ജൈവ തുല്യത കേന്ദ്രങ്ങൾ

ഫാർമസ്യൂട്ടിക്കൽ ലബോറട്ടറികൾ

ഫാക്ടറികളും കരാർ നിർമാണ സ്ഥാപനങ്ങളും

മാർക്കറ്റിങ് സ്ഥാപനങ്ങൾ

ഫാർമസ്യൂട്ടിക്കൽ കൺസൾട്ടിങ് സ്ഥാപനങ്ങൾ

മെഡിക്കൽ വെയർ ഹൗസുകളും മെഡിക്കൽ സ്റ്റോറുകളും

ബയോബാങ്കുകൾ

കരാർ ഗവേഷണ വികസന സംഘടനകൾ

ഫാർമസികൾക്കും ബയോബാങ്കുകൾക്കും ലൈസൻസ് നൽകുന്നതിനും നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഈ നിയമം വഴി രൂപീകരിക്കുന്നു.

ഇത്തരം ബിസിനസുകളുടെ ഉടമസ്ഥാവകാശം എങ്ങനെ കൈമാറ്റം ചെയ്യാമെന്നും എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്‍റ്, ആരോഗ്യ മന്ത്രാലയം, പ്രാദേശിക ആരോഗ്യ അധികാരികൾ എന്നിവയുടെ ഉത്തരവാദിത്തങ്ങൾ എന്താണെന്നും നിയമത്തിൽ പറയുന്നു.

എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്‍റിന്‍റെ പ്രധാന ഉത്തരവാദിത്തങ്ങൾ:

മെഡിക്കൽ ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള ലൈസൻസ് നൽകുക

മെഡിക്കൽ ഉത്പന്നങ്ങൾ ഇറക്കുമതി, കയറ്റുമതി, പുനർ കയറ്റുമതി എന്നിവക്ക് അംഗീകാരം നൽകുക

മെഡിക്കൽ ഉത്പന്നങ്ങൾ പരസ്യങ്ങൾക്ക് അംഗീകാരം നൽകുക

വ്യവസായത്തിലെ നല്ല രീതികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുക

ദേശീയ തലത്തിൽ മെഡിക്കൽ ഉത്പന്നങ്ങൾ താത്ക്കാലികമായി നിർത്തുകയോ നീക്കം ചെയ്യുകയോ ചെയ്യുക.

ഫാക്ടറികൾ, കരാർ നിർമാതാക്കൾ, മെഡിക്കൽ സംഭരണശാലകൾ , മെഡിക്കൽ സ്റ്റോറുകൾ, മാർക്കറ്റിംഗ് കമ്പനികൾ, ഫാർമസ്യൂട്ടിക്കൽ കൺസൾട്ടിങ് സ്ഥാപനങ്ങൾ, ലബോറട്ടറികൾ എന്നിവയുടെ ലൈസൻസിങും മേൽനോട്ടവും. നിർവഹിക്കുക

ബയോബാങ്കുകൾ, പ്രീ-ക്ലിനിക്കൽ, ക്ലിനിക്കൽ റിസർച്ച് ഓർഗനൈസേഷനുകൾ, കരാർ ഗവേഷണ വികസന ഓർഗനൈസേഷനുകൾ, ബയോ തുല്യത സെന്‍ററുകൾ എന്നിവയ്ക്ക് ലൈസൻസ് നൽകുകയും അവയുടെ മേൽനോട്ടം വഹിക്കുകയും ചെയ്യുക

ഫാർമസി പ്രൊഫഷണലുകൾക്ക് ലൈസൻസ് നൽകുന്നത് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്‍റെയും പ്രാദേശിക ആരോഗ്യ അധികാരികളുടെയും ഉത്തരവാദിത്തമാണ്.

സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഉത്പന്നങ്ങളുടെ ഉപയോഗം താത്ക്കാലികമായി നിർത്തിവയ്ക്കാൻ അവർക്ക് അധികാരമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com