അക്കാഫ് അസോസിയേഷന് പുതിയ നേതൃത്വം: പോൾ ടി ജോസഫ് പ്രസിഡന്‍റായി തുടരും

ദുബായിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു കൊണ്ട് മുന്നേറാൻ അക്കാഫ് അസോസിയേഷനു സാധിച്ചതായി യോഗം വിലയിരുത്തി.
New leadership for ACAF Association: Paul T. Joseph will continue as president

പ്രസിഡന്‍റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ

Updated on

ദുബായ്: ദുബായ് സർക്കാരിന്‍റെ അംഗീകാരമുള്ള കേരളത്തിലെ ഏക കോളെജ് അലുമ്ന കൂട്ടായ്മയായ അക്കാഫ് അസോസിയേഷന് പുതിയ നേതൃത്വം. കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ അക്കാഫ് അസോസിയേഷൻ ഹാളിൽ ചേർന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

കോട്ടയം ബസേലിയസ് കോളെജ് പ്രതിനിധിയായ പോൾ ടി ജോസഫ് പ്രസിഡന്‍റായി തുടരും. ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ (എസ് എൻ കോളെജ് ശിവഗിരി വർക്കല), ട്രഷറർ രാജേഷ് പിള്ള (പന്തളം എൻഎസ്എസ് പോളിടെക്നിക്), വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ് (സ്കൂൾ ഓഫ് എൻജിനീയറിങ് കളമശേരി) എന്നിവരാണ് മറ്റു ഭാരവാഹികൾ.

വി. സി. വിൻസന്‍റ് വലിയ വീട്ടിൽ (സെന്‍റ് സ്റ്റീഫൻ ഉഴവൂർ) സുനിൽ കുമാർ (എൻഎസ്എസ് ഹിന്ദു കോളജ് ചങ്ങനാശേരി), ഗിരീഷ് മേനോൻ (എം ഇ എസ് പൊന്നാനി) , സി.എൽ. മുനീർ (കാസർഗോഡ് ഗവ. കോളെജ്), ഖാലിദ് നവാബ് ദാദ് കോഡ , ഷഹീൻ ദാഹി ഷാമ്പി ജഹീ അൽബ്ലൂഷി ( ഇരുവരും ഇമറാത്തി ഡയറക്റ്റർമാർ ) എന്നിവരാണ് ബോർഡ് ഓഫ് ഡയറകറ്റേഴ്സ് അംഗങ്ങൾ.

<div class="paragraphs"><p>ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്</p></div>

ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്

ദുബായിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു കൊണ്ട് മുന്നേറാൻ അക്കാഫ് അസോസിയേഷനു സാധിച്ചതായി യോഗം വിലയിരുത്തി. കോവിഡ്, പ്രളയം തുടങ്ങിയ വിഷമ ഘട്ടങ്ങളിൽ പ്രവാസികളുടെയും തദ്ദേശീയരുടെയും സഹായത്തിനായി അക്കാഫ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേരളത്തിലെ വിവിധ കോളെജ് അലുംനി അംഗങ്ങൾ സന്നദ്ധ പ്രവർത്തനത്തിലേർപ്പെട്ടിരുന്നു.

ദുബായ് പൊലീസ്, ദുബായ് ഹെൽത്ത് അതോറിറ്റി, ആർടിഎ എന്നിവയുടെ അംഗീകാരങ്ങളും ഇക്കാലയളവിൽ അസോസിയേഷനെ തേടിയെത്തിയിരുന്നു. തുടർച്ചയായി മൂന്ന് വർഷം മികച്ച വോളണ്ടീയർ ടീമിനുള്ള കമ്മ്യൂണിറ്റി ഡെവലപ്പ്മെന്‍റ് അതോറിറ്റിയുടെ അവാർഡും അസോസിയേഷന് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രവാസി സംഘടനകളിൽ അവാർഡ് ലഭിച്ച ഏക സംഘടനയാണ് അക്കാഫ് അസോസിയേഷൻ.

വാർഷിക പൊതുയോഗത്തിൽ പ്രസിഡന്‍റ് പോൾ ടി ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.എസ്. ദീപു പ്രവർത്തന റിപ്പോർട്ടും, ട്രഷറർ നൗഷാദ് മുഹമ്മദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

വൈസ് പ്രസിഡന്‍റ് വെങ്കിട് മോഹൻ, ബോർഡ് അംഗങ്ങളായ മുഹമ്മദ് റഫീഖ്, ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, സാനു മാത്യു , ഖാലിദ് നവാബ് ദാദ് കോഡ, ഷഹീൻ ദാഹി ഷാമ്പി ജഹീ അൽബ്ലൂഷി എന്നിവർ പ്രസംഗിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com