അബുദാബി ബനിയാസിൽ പുതിയ ലുലു ഡെയ്‌ലി

29,000 ചതുരശ്ര അടിയിലുള്ള ലുലു ഡെയ്‌ലിയിൽ ദൈനംദിന ഉത്പന്നങ്ങളുടെ മികച്ച ശേഖരമാണ് ഉള്ളത്
New Lulu Daily in Abu Dhabi Baniyas

അബുദാബി ബനിയാസിൽ പുതിയ ലുലു ഡെയ്‌ലി

Updated on

അബുദാബി: റീട്ടെയ്ൽ സേവനം ന​ഗരാതിർത്തികളിലേക്കും വിപുലീകരിക്കുന്നതിന്‍റെ ഭാ​ഗമായി അബുദാബി ബനിയാസ് വെസ്റ്റിൽ പുതിയ ലുലു ഡെയ്‌ലി ;പ്രവർത്തനം തുടങ്ങി. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അൽ വത്ബ മുനിസിപ്പൽ സബ് സെൻ്റർ ഡയറക്ടർ ഹുനൈദ് റഷീദ് അൽ ദേരി, ഖാലിദ് ദീമാസ് അൽ സുവൈദി എന്നിവർ ചേർന്ന് ലുലു ഡെയ്‌ലിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

29,000 ചതുരശ്ര അടിയിലുള്ള ലുലു ഡെയ്‌ലിയിൽ ദൈനംദിന ഉത്പന്നങ്ങളുടെ മികച്ച ശേഖരമാണ് ഉള്ളത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ്, ബേക്കറി, മത്സ്യം-ഇറച്ചി ലൈവ് കൗണ്ടറുകൾ എന്നിവ സജ്ജമാണ്. യുഎഇയിലെ തനത് ഉത്പന്നങ്ങളുടെ മികച്ച ശ്രേണിയും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാട‌നത്തോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകളും ലഭ്യമാണ്. ഷോപ്പിങ്ങ് സു​ഗമമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും മികച്ച പാർക്കിം​ഗ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.

ഉപഭോക്താകൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങ് ലഭ്യമാക്കുന്നതിനായാണ്

ന​ഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കുന്നതെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. ഉത്പന്നങ്ങളുടെ സു​ഗമമായ ലഭ്യതയാണ് ലുലു ഉറപ്പാക്കുന്നതെന്നും, യുഎഇയിൽ വിപുലമായ വികസന പദ്ധതികളാണ് ഉള്ളതെന്നും കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും യൂസഫലി പറഞ്ഞു. ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, സിഇഒ സെയ്ഫി രൂപാവാല, പ്രൊജ്ക്ട് ഡവലപ്പ്മെന്‍റ്സ് ഡയറക്ടർ അബൂബ്ബക്കർ ടി, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com