റിയാദിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് ഇതോടെയാഥാർഥ‍്യമാകുന്നതെന്നും എം.എ. യൂസഫലി പറഞ്ഞു
New Lulu Hypermarket opens in Riyadh

റിയാദിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

Updated on

റിയാദ്: ലുലുവിന്‍റെ സൗദി അറേബ്യയിലെ 71ആമത്തെ സ്റ്റോർ റിയാദ് തുവൈഖിൽ പ്രവർത്തനം ആരംഭിച്ചു. സൗദി നിക്ഷേപ മന്ത്രാലയം അസിസ്റ്റന്‍റ് ഡെപ്യൂട്ടി മുഹമ്മദ് അൽ അഹംരി, ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. റിയാദ് ചേംബർ ബോർഡ് അംഗം തുർക്കി അൽ അജ്‌ലാൻ, സൗദി അറേബ്യയിലെ യുഎഇ അംബാസഡർ മതർ സലീം അൽദഹേരി, സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം.

സൗദി അറേബ്യയുടെ വിഷൻ 2030ന് പിന്തുണയേകി റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കുന്നതിന്‍റെ ഭാ​ഗമായാണ് തുവൈഖിലെ പുതിയ സ്റ്റോർ പ്രവർത്തനം തുടങ്ങിയതെന്ന് .ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.

പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് ഇതോടെയാഥാർഥ‍്യമാകുന്നതെന്നും എം.എ. യൂസഫലി പറഞ്ഞു. 65,000 ചതുരശ്ര അടി വിസ്‌തൃതിയിലുള്ള തുവൈഖ് ലുലു ഹൈപ്പർമാർക്കറ്റിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് ഉപഭോക്താകൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. ​ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്റ്റർ അഷറഫ് അലി എം.എ, ലുലു ​ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്റ്റർ സലിം എം.എ, സൗദി ലുലു ഡയറക്റ്റർ മുഹമ്മദ് ഹാരിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com