ദുബായിൽ പിടികൂടിയ രാജ്യാന്തര കുറ്റവാളികളെ സ്വന്തം രാജ്യങ്ങൾക്ക് കൈമാറി യുഎഇ

കുറ്റവാളികളുടെ പേരുകൾ മന്ത്രാലയം വെളിപ്പെടുത്തിയില്ല.
New mosque for believers in Sharjah Al Jeddah

ദുബായിൽ പിടികൂടിയ രാജ്യാന്തര കുറ്റവാളികളെ സ്വന്തം രാജ്യങ്ങൾക്ക് കൈമാറി യുഎഇ

Updated on

ദുബായ്: ദുബായിൽ പിടികൂടിയ രണ്ട് രാജ്യാന്തര കുറ്റവാളികളെ സ്വന്തം രാജ്യങ്ങൾക്ക് കൈമാറി യുഎഇ. ഫ്രാൻസ്​, ബെൽജിയം എന്നീ രാജ്യങ്ങൾക്കാണ് കുറ്റവാളികളെ കൈമാറിയത്. ഇന്‍റർപോൾ റെഡ്​ നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട്​ ​പ്രതികളെ ദുബായ് പൊലീസ്​ അറസ്റ്റ് ചെയ്തത്. കുറ്റവാളികളുടെ പേരുകൾ മന്ത്രാലയം വെളിപ്പെടുത്തിയില്ല.

പ്രതികളിൽ ഒരാളെ നിരവധി യൂറോപ്യൻ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുമായി ചേർന്ന്​ മയക്കുമരുന്ന്​ കടത്തിയ കേസിൽ ഫ്രാൻസ് നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മയക്കുമരുന്ന്​ കടത്ത്​ കേസിലെ രണ്ടാമത്തെ പ്രതിയെ ബെൽജിയം അതോറിറ്റിയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com