ദുബായ് ആസ്റ്റർ ആശുപത്രിയിൽ പുതിയ രാത്രി കാല അടിയന്തര പരിചരണ ക്ലിനിക്ക്

എല്ലാ ദിവസവും രാത്രി 10 മുതല്‍ രാവിലെ 6 വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും
New nighttime urgent care clinic at Aster Hospital in Dubai

ദുബായ് ആസ്റ്റർ ആശുപത്രിയിൽ പുതിയ രാത്രി കാല അടിയന്തര പരിചരണ ക്ലിനിക്ക്

Updated on

ദുബായ്: ഖിസൈസ് ആസ്റ്റർ ആശുപത്രിയിൽ രാത്രിയിൽ പ്രവർത്തിക്കുന്ന പുതിയ അടിയന്തിര പരിചരണ ക്ലിനിക്ക് തുടങ്ങി. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, ഗൈനക്കോളജി വിഭാഗങ്ങളില്‍ ജനറല്‍ പ്രാക്ടീഷണര്‍മാര്‍ നയിക്കുന്ന ഈ വാക്ക്-ഇന്‍ ക്ലിനിക്കിലൂടെ അത്യാഹിത വിഭാഗത്തിൽ പെടാത്ത രോഗികൾക്ക് അടിയന്തിര പരിചരണം ലഭിക്കും. എല്ലാ ദിവസവും രാത്രി 10 മുതല്‍ രാവിലെ 6 വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും. അപ്പോയിന്‍മെന്‍റ് എടുക്കാതെ തന്നെ രോഗികള്‍ക്ക് ഡോക്ടറെ കാണാൻ സാധിക്കും.

സമൂഹത്തിന്‍റെ ആവശ്യം കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടാണ് പുതിയ അടിയന്തിര പരിചരണ ക്ലിനിക്ക് വികസിപ്പിച്ചതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍റ് ക്ലിനിക്ക്‌സ് യുഎഇ, ബഹ്‌റൈന്‍, ഒമാന്‍ സിഇഒ ആയ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com