

അബുദബി: നീലേശ്വരം കമ്മാടം സുന്നി ജമാഅത് ജിസിസി കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ പ്രസിഡന്‍റ് എൽ അബുബക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമീർ കുളങ്കര വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്‍റ് അബ്ദുൾ നാസർ മൂലക്കൽ, ജനറൽ സെക്രട്ടറി സുനീർ കമ്മാടം, ട്രഷറർ മുഹമ്മദ് കുഞ്ഞി ബാനം എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്‍റമാരായി യൂസഫ് ബാനം, ഹാരിസ് കുളത്തിങ്കൽ, സെക്രട്ടറിമാരായി അഷ്‌റഫ് അഹ്മദ് ബാനം, ശംസുദ്ധീൻ നെല്ലിയരെയും ജിസിസി പ്രതിനിധികളായി അസ്‌കർ കേറ്റത്തിൽ സൗദി അറേബ്യ, അജീർ കുളങ്കര കുവൈത്ത്, അമീർ കുളങ്കര ഖത്തർ,അഹ്മദ് കുഞ്ഞി ഓസ്ട്രേലിയ, അനസ് കെ പി കൊറിയ എന്നിവരെയും തിരഞ്ഞെടുത്തു.