'ഓർമ'യ്ക്ക് പുതിയ ഭാരവാഹികൾ

പ്രസിഡന്‍റ് ഷിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ചു.
New office bearers for 'Orma'

'ഓർമ'യ്ക്ക് പുതിയ ഭാരവാഹികൾ

Updated on

ദുബായ്: ‘ഓർമ’ സെൻട്രൽ സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്റ്റർ എൻ.കെ. കുഞ്ഞഹമ്മദ്, കൈരളി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് ടി ജമാലുദ്ദിൻ, അബുദാബി കെ.എസ്.സി പ്രതിനിധി സഫറുള്ള പാലപ്പെട്ടി, ശക്തി പ്രതിനിധി അസീസ്, ഷാർജ മാസ് പ്രതിനിധി ഹാരിസ് എന്നിവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു.

പ്രസിഡന്‍റ് ഷിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇർഫാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും സെക്രട്ടറി ജിജിത നന്ദിയും പറഞ്ഞു.

സമ്മേളനത്തിൽ പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ പാസാക്കി. പ്രവാസികൾക്കായി കേരള സർക്കാർ ആരംഭിക്കുന്ന നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകാൻ യോഗം തീരുമാനിച്ചു. പ്രതിനിധി സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ:

പ്രസിഡന്‍റ് – നൗഫൽ പട്ടാമ്പി

ജനറൽ സെക്രട്ടറി – ഷിജു ബഷീർ

വൈസ് പ്രസിഡന്‍റ് – ജിജിത അനിൽകുമാർ

സെക്രട്ടറിമാർ – അംബുജാക്ഷൻ, കാവ്യ സനത്

ട്രഷറർ – ഫിറോസ് അംബലത്ത്

ജോയിന്‍റ് ട്രഷറർ – നവാസ് കുട്ടി

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com