സൗദി ഈസ്റ്റേൺ പ്രൊവിൻസ് ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്ലാന്‍റ് പ്രവർത്തനം തുടങ്ങി

കാനൂ ക്ലീൻമാക്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
New solar plant begins operation at Saudi Eastern Province Lulu Central Warehouse

സൗദി ഈസ്റ്റേൺ പ്രൊവിൻസ് ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്ലാന്‍റ് പ്രവർത്തനം തുടങ്ങി

Updated on

ദമ്മാം: സുസ്ഥിരതയുടേയും ഊർജ്ജസംരക്ഷണത്തിന്‍റെയും പ്രധാന്യം ഉയർത്തികാട്ടി സൗദി ഈസ്റ്റേൺ പ്രൊവിൻസ് ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി സ്വിച്ച് ഓൺ നിർവഹിച്ചു. കാനൂ ക്ലീൻമാക്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങിൽ കാനൂ ഡയറക്ടർ അഹമ്മദ് അബ്ദുല്ല അലി മുഹമ്മദ് കാനൂ, പ്രസിഡന്‍റ് തലാൽ ഫൗസി അഹമ്മദ് അലി കാനൂ, കാനൂ ഇൻഡസ്ട്രിയൽ ആൻഡ് എനർജി സിഇഒ മനോജ് കെ ത്രിപാഠി എന്നിവർ പങ്കെടുത്തു. 707.7 കിലോവാൾട്ടിലുള്ള റൂഫ്ടോപ്പ് സോളാർ പ്ലാന്‍റാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.പുതിയ സോളാർ പ്ലാന്‍റ് പ്രവർത്തനം തുടങ്ങുന്നതോടെ പ്രതിവർഷം 535 ടൺ കാർബൺ ബഹിർഗമനം കുറക്കാൻ സാധിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com