വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ അജ്മാനിൽ പുതിയ സംവിധാനം

എമിറേറ്റിൽ പ്രവർത്തിക്കുന്ന ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
New system to control vehicle speeding in Ajman

വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ അജ്മാനിൽ പുതിയ സംവിധാനം

Updated on

അജ്‌മാൻ: അമിത വേഗം നിയന്ത്രിച്ച് റോഡപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് അജ്മാൻ എമിറേറ്റിലെ ടാക്സികളിലും ലിമോസിനുകളിലും വേഗനിയന്ത്രണ സംവിധാനം സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചു.

റോഡുകളിലെ വേഗ പരിധിയും തിരക്കും അനുസരിച്ച് വാഹനത്തിന്‍റെ വേഗം സ്വമേധയാ ക്രമീകരിക്കുന്ന സംവിധാനമാണിത്. എമിറേറ്റിൽ പ്രവർത്തിക്കുന്ന ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

വേഗം നിയന്ത്രിക്കാൻ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്ന യുഎഇയിലെ ആദ്യ എമിറേറ്റാണ് അജ്മാൻ. പുതിയ ഉപകരണങ്ങളിലൂടെ തത്സമയം വാഹനത്തിന്‍റെ സ്ഥാനം തിരിച്ചറിയാനും വേഗം യാന്ത്രികമായി ക്രമീകരിക്കാനും സാധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com