
പുതിയ ലോക പബ്ലിക് സ്പീക്കിങ് ചാംപ്യൻ സബ്യസാചി സെൻഗുപ്ത ടോസ്റ്റ്മാസ്റ്റേഴ്സ് നേതൃത്വ ക്യാംപിൽ
ദുബായ്: ദുബായിൽ നടക്കുന്ന ടോസ്റ്റ്മാസ്റ്റേഴ്സ് നേതൃത്വ ക്യാംപിൽ ഈ വർഷത്തെ പബ്ലിക് സ്പീക്കിങ് ലോക ചാംപ്യൻ സബ്യസാചി സെൻഗുപ്ത മുഖ്യ പ്രഭാഷകനായി എത്തുന്നു. യുഎഇ, ലെബനൻ എന്നീ രാജ്യങ്ങളിലെ ടോസ്റ്റ്മാസ്റ്റേഴ്സ് സമൂഹത്തെ നയിക്കുന്ന ഡിസ്ട്രിക്ട് 127 ന്‍റെ ആതിഥ്യത്തിൽ ഞായറാഴ്ച സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഡർഷിപ്പ് കോൺക്ലേവിലാണ് സെൻഗുപ്ത മുഖ്യപ്രഭാഷകനായി സംസാരിക്കുന്നത്.
ആയിരത്തിലധികം ടോസ്റ്റ്മാസ്റ്റേഴ്സ് അംഗങ്ങളും നേതാക്കളും പങ്കെടുക്കുന്ന ചാംപ്യൻസ് ലീഡർഷിപ്പ് കോൺക്ലേവ് ദുബായ് ലാൻഡിലെ ദി അക്ക്വില സ്കൂളിൽ (സ്കൈകോർട്ട്സ് ടവർ A-യ്ക്കു മുന്നിൽ) നടക്കും.
സെൻഗുപ്തയോടൊപ്പം, ടോസ്റ്റ്മാസ്റ്റേഴ്സിന്റെ മുൻ അന്താരാഷ്ട്ര പ്രസിഡന്‍റ് ഡിടിഎം കേണൽ മുഹമ്മദ് മുറാദ് പ്രത്യേക ലീഡർഷിപ്പ് വർക്ക്‌ഷോപ്പ് നടത്തും.