കാണികളെ കൈയിലെടുത്ത് ന്യൂസിലൻഡ് മന്ത്രിയുടെ മലയാളം പ്രസംഗം | Exclusive Video

എം.ജി. ശ്രീകുമാറിന്‍റെ ഗാനമേള ഉൾപ്പെടെ വെല്ലിങ്ടൺ മലയാളി അസോസിയേഷൻ ഗംഭീരമായി ഓണം ആഘോഷിച്ചു

നവീൻ നാരായണൻ

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ മലയാളികളുടെ ഓണാഘോഷത്തിൽ അതിഥിയായെത്തിയ മന്ത്രി പ്രിയങ്ക രാധാകൃഷ്ണന്റെ മലയാളം പ്രസംഗം കാണികളെ കൈയിലെടുത്തു. ന്യൂസിലൻഡിൽ കമ്യൂണിറ്റി ആൻഡ് വോളന്ററി സെക്റ്റർ ചുമതലയുള്ള മന്ത്രിയാണ് കേരളത്തിൽ വേരുകളുള്ള പ്രിയങ്ക. കേരളീയ വേഷത്തിലാണ് അവർ വെല്ലിങ്ടൺ മലയാളി അസോസിയേഷന്‍റെ ഓണാഘോഷത്തിനെത്തിയതും.

എം.ജി. ശ്രീകുമാർ നയിച്ച ഗാനമേളയും പരിപാടിയുടെ മുഖ്യ ആകർഷണമായി. ഒരു മണിക്കൂറോളം ആലാപനം കൊണ്ട് ആസ്വാദകരെ ആഘോഷത്തിൽ ആറാടിച്ച എംജി, എല്ലാവർക്കുമൊപ്പം ഓണസദ്യയും ഉണ്ടതിനു ശേഷമാണ് മടങ്ങിയത്. മുഖ്യാതിഥികളായാണ് എം.ജി. ശ്രീകുമാറും ഭാര്യയും പരിപാടിയിൽ പങ്കെടുത്തത്.

വെല്ലിങ്ടൺ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് പ്രശാന്ത് കുര്യന്‍ അടക്കമുള്ള ഭാരവാഹികളായിരുന്നു ഓണാഘോഷത്തിന്‍റെ സംഘാടകർ. വെല്ലിങ്ടൺ മേയർ ടോറി വനൗ, ഇന്ത്യൻ ഹൈക്കമ്മീഷണർ നീത ഭൂഷൺ എന്നിവരും പങ്കെടുത്തു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com