
file image
സനാ: നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയുടെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി അറ്റോർണി ജനറലിന് കത്തയച്ചു. ഒത്തു തീർപ്പിനില്ലെന്നും ഒരു തരത്തിലുളള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും അബ്ദുൾ ഫത്താഹ് മഹ്ദി വ്യക്തമാക്കി.
ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും വധശിക്ഷ നടപ്പാക്കാനുള്ള തീയതി പെട്ടെന്ന് പ്രഖ്യാപിക്കണമെന്നും അബ്ദുൾ ഫത്താഹ് പറഞ്ഞു. ജൂലൈ 16 ലെ ശിക്ഷ മാറ്റിയതിനുശേഷം രണ്ടാമത്തെ കത്താണിത്.