
ദുബായ്: ഇന്ത്യയിലെ പ്രമുഖ ഹോസ്‌പിറ്റാലിറ്റി ഗ്രൂപ്പായ മോറികാപ് ഗ്രൂപ്പിന്‍റെ നിഷ്ക മൊമെന്റസ് ജ്വല്ലറിയുടെ യുഎഇയിലെ രണ്ടാമത് ഷോറൂം ശനിയാഴ്ച തുറക്കും.
രാവിലെ 10.30ന് ദുബായ് അൽ ബർഷ ലുലുവിൽ ചലച്ചിത്ര താരം വിദ്യ ബാലൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ടു നിർമിക്കുന്ന ഓഫിസ് വെയർ, ഡെയ്‌ലി വെയർ, വെഡിങ് കളക്ഷൻസ്, കൂടാതെ 18 കാരറ്റ് സ്വർണാഭരണങ്ങൾ ഉൾപ്പെടെ വ്യത്യസ്ത ട്രെൻഡി ഡിസൈനിൽ വിപുല ശേഖരത്തോടൊപ്പം സുതാര്യമായ വിലനിർണയവും നിഷ്‌കയെ മറ്റു ജ്വല്ലറികളിൽനിന്നും വേറിട്ടതാക്കുന്നുവെന്ന് ചെയർമാൻ നിഷിൻ തസ്‌ലീം സി.എം, കോ ചെയർമാൻ വി.എ. ഹസ്സൻ (എസ്ബികെ റിയൽ എസ്റ്റേറ്റ്, ഫ്ളോറ ഹോട്ടൽസ് ചെയർമാൻ) എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിഷ്‌കയുടെ രണ്ട് ശാഖകളിൽ നിന്നും ആദ്യ 2 ദിവസത്തേയ്ക്ക് വാങ്ങുന്ന പകുതി സ്വർണാഭരണങ്ങൾ പണിക്കൂലിയില്ലാതെ സ്വന്തമാക്കാൻ സാധിക്കും.
സ്വർണ വ്യാപാര രംഗത്ത് പരിപൂർണ സുതാര്യത ഉറപ്പു വരുത്തുന്നതിന് പണിക്കൂലിയുൾപ്പെടെയുള്ള വില വിവരങ്ങൾ പ്രൈസ് ടാഗിൽ ഉൾപെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
പത്ത് വർഷത്തിനുള്ളിൽ ആഗോള തലത്തിൽ 100 ഔട്ട് ലൈറ്റുകളും ഐപിഒയും അടുത്ത പത്ത് വർഷത്തിനുള്ളിൽ 900 മില്യൺ ദിർഹത്തിന്‍റെ നിക്ഷേപം നടത്തുമെന്നും ആഗോള തലത്തിൽ 100 ഷോറൂമുകൾ തുടങ്ങുക എന്നതാണ് ലക്ഷ്യമെന്നും നിഷ്ക ജ്വല്ലറി ചെയർമാൻ നിഷിൻ തസ്ലിം സിഎം പറഞ്ഞു. ഇക്കാലയളവിൽ ഐപിഒ പ്രഖ്യാപിക്കുമെന്നും അദേഹം അറിയിച്ചു.
ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സ്വർണ വ്യാപാരം നടക്കുന്നത് യുഎഇയിലാണ്. അതുകൊണ്ട് യുഎഇ കേന്ദ്രമായി അന്തർദേശിയ ഓപ്പറേഷൻസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ദുബായ് എന്ന ബ്രാൻഡ് സ്വർണ വ്യാപാരത്തിന് അനുകൂല ഘടകമാണെന്നും നിഷിൻ ചൂണ്ടിക്കാട്ടി. ജിസിസി രാജ്യങ്ങൾക്ക് പുറമെ മലേഷ്യ സിംഗപ്പൂർ തുടങ്ങിയ ഫാർ ഈസ്റ്റ് രാജ്യങ്ങളിലും യുകെ, യുഎസ് എ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സ്റ്റോറുകൾ തുടങ്ങുമെന്ന് അദേഹം പറഞ്ഞു.
യുഎഇയിൽ ഉടൻ തന്നെ നാല് ഷോറൂമുകൾ കൂടി തുടങ്ങും. ധാർമികതക്ക് മുൻതൂക്കം നൽകി ശരിയായ ഉത്പന്നം, ശരിയായ വിലയിൽ വിപണനം എന്നതാണ് തങ്ങളുടെ ബിസിനസ് രീതിയെന്ന് വി.എ. ഹസൻ പറഞ്ഞു. നിഷ്ക മാനേജിങ് ഡയറക്ടർ റിസ്‌വാൻ ഷിറാസ് സി.എം, കോ ഫൗണ്ടർ വി.പി മുഹമ്മദ് അലി (ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ) എന്നിവരും ഫ്ലോറ ഇൻ ഹോട്ടലിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.