നിഷ്ക മൊമന്‍റ്സ് ജ്വല്ലറിയുടെ യുഎഇയിലെ നാലാമത്തെ ഷോറൂം അബുദാബിയിൽ

ഷോറൂം നടി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്യും
nishka jewellery 4th showroom ingauration

നിഷ്ക മൊമന്‍റ്സ് ജ്വല്ലറിയുടെ യുഎഇയിലെ നാലാമത്തെ ഷോറൂം അബുദാബിയിൽ

Updated on

ദുബായ്: നിഷ്ക മൊമന്‍റ്സ് ജ്വല്ലറിയുടെ യുഎഇയിലെ നാലാമത്തെ ഷോറൂം അബുദാബി ഹംദാൻ സ്ട്രീറ്റിൽ 13ന് പ്രവർത്തനം തുടങ്ങും. വൈകിട്ട് നടി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ നിഷിൻ തസ്‌ലിനും കോ ചെയർമാൻ വി.എ. ഹസനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 10 വർഷം കൊണ്ട് 100 ഷോറൂമുകൾ എന്നതാണ് ലക്ഷ്യമെന്നും ഉടമകൾ പറഞ്ഞു.

ഒ​രു അ​ന്താ​രാ​ഷ്ട്ര ജ്വ​ല്ല​റി ബ്രാ​ൻ​ഡ് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള നി​ഷ്ക​യു​ടെ ചു​വ​ടു​വെപ്പിന്‍റെ ഭാഗമാണിതെന്നും ചെയർമാൻ നിഷിൻ തസ്‌ലിൻ അറിയിച്ചു.

ഉദ്ഘാടനത്തിന്‍റെ ഭാഗമായി നറുക്കെടുപ്പിലൂടെ രണ്ടു കാറുകൾ ഉൾപ്പെടെ ഒട്ടേറെ സമ്മാനങ്ങൾ നൽകുന്നുണ്ട്. നി​ഷ്ക മോ​മെ​ന്‍റ്​​സ് ജ്വ​ല്ല​റി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ റി​സ്​​വാ​ൻ ഷി​റാ​സും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com