യുഎഇയിലെ ഇന്ധന വിലയിൽ മാറ്റമില്ല

2024 ഡിസംബറിലെ നിരക്ക് തന്നെയാണ് 2025 ജനുവരി മാസത്തിലും തുടരുകയെന്ന് യുഎഇ ഇന്ധന വില കമ്മിറ്റി
No change in UAE fuel price
യുഎഇയിലെ ഇന്ധന വിലയിൽ മാറ്റമില്ല
Updated on

ദുബായ്: നിരക്ക് മാറ്റമില്ലാതെ 2025 ജനുവരി മാസത്തെ ഇന്ധന വില യുഎഇ പ്രഖ്യാപിച്ചു. 2024 ഡിസംബറിലെ നിരക്ക് തന്നെയാണ് 2025 ജനുവരി മാസത്തിലും തുടരുകയെന്ന് യുഎഇ ഇന്ധന വില കമ്മിറ്റി വ്യക്തമാക്കി.

ഇതനുസരിച്ച്, സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.61 ദിർഹമായി തുടരും. സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.50 ദിർഹമായും, ഇ പ്ലസ് പെട്രോൾ ലിറ്ററിന് 2.43 ദിർഹമായും നിലനിർത്തിയിട്ടുണ്ട്. ഡിസംബറിലെ നിരക്കിനനുസൃതമായി ഡീസൽ ലിറ്ററിന് 2.68 ദിർഹമായും തുടരുമെന്നും ഇന്ധന വില കമ്മിറ്റി വ്യക്തമാക്കി.

രാജ്യത്ത് 2015 മുതൽ പെട്രോൾ വില നിയന്ത്രണം നീക്കുകയും ആഗോള വിലയ്ക്ക് അനുസൃതമായി എല്ലാ മാസത്തിന്റെയും അവസാനം തൊട്ടടുത്ത മാസത്തെ വില പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com