നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പ്രവാസികളായ കേരളീയരുടെ ക്ഷേമത്തിന്: പി. ശ്രീരാമകൃഷ്ണൻ

അക്കാഫ് അസോസിയേഷൻ നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Norka Care Health Insurance for the welfare of expatriate Keralites: P. Sreeramakrishnan

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പ്രവാസികളായ കേരളീയരുടെ ക്ഷേമത്തിന്: പി. ശ്രീരാമകൃഷ്ണൻ

Updated on

ദുബായ്: പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസികളായ മുഴുവൻ കേരളീയരുടെയും ക്ഷേമത്തിനായാണ് നടപ്പിലാക്കുന്നതെന്ന് നോർക്ക റൂട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. അക്കാഫ് അസോസിയേഷൻ നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ യിലെ കലാ, സാംസ്കാരിക, സാമൂഹിക, ചാരിറ്റി പ്രവർത്തന രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന അക്കാഫിനെപ്പോലെയുള്ള വലിയ സംഘടനകൾക്ക്, ഇൻഷൂറൻസ് പദ്ധതി ഏറ്റെടുത്ത് നടപ്പിൽ വരുത്താൻ കഴിയും എന്ന വിശ്വാസമുണ്ടെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ പ്രസിഡന്‍റ് ടി. ജോസഫ് അധ്യക്ഷത വഹിച്ചു. പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കാനും അക്കാഫിനു കീഴിലുള്ള നൂറോളം കോളെജ് അലുംമ്‌നികളുടെ അംഗങ്ങൾക്ക് വേണ്ടി നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കാര്യങ്ങൾ ഏകോപിക്കാനും വേണ്ടി അക്കാഫ് അസോസിയേഷൻ കൺവീനറായി ബിന്ദു നായർ (DB കോളെജ്, ശാസ്താംകോട്ട ), ഡയറക്റ്റർ ബോർഡ് കോർഡിനേറ്ററായി വിൻസെൻ്റ് വലിയ വീട്ടിൽ എന്നിവരെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡൻ്റ് ലക്ഷ്മി അരവിന്ദ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ്അംഗങ്ങളായ ഗിരീഷ് മേനോൻ , സുനിൽ കുമാർ, വിൻസെൻ്റ് വലിയ വീട്ടിൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ സ്വാഗതംവും ട്രഷറർ രാജേഷ് പിള്ള നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com