പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ സംരംഭകത്വ ശിൽപ്പശാല

കോഴഞ്ചേരി, മാരാമൺ, മാർത്തോമ്മാ റിട്രീറ്റ് സെന്‍ററിൽ വെച്ച് നടത്തുന്ന ശിൽപ്പശാലയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവർ 2025 ജൂൺ 25നകം പേര് രജിസ്റ്റർ ചെയ്യണം
Entreprenership training Norka Roots

പ്രവാസികൾക്കായി സൗജന്യ സംരംഭകത്വ പരിശീലനം

Representative image

Updated on

പത്തനംതിട്ട ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ (NBFC) ആഭിമുഖ്യത്തില്‍ 2025 ജൂണ്‍ 30 ന് സൗജന്യ ഏകദിന സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിക്കുന്നു.

കോഴഞ്ചേരി, മാരാമൺ, മാർത്തോമ്മാ റിട്രീറ്റ് സെന്‍ററിൽ വെച്ച് നടത്തുന്ന ശിൽപ്പശാലയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവർ 2025 ജൂൺ 25നകം പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 75 പേർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യുന്നതിനായി 0471-2770534/8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.

സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ഉൾപ്പെടുത്തിയുളളതാണ് ശിൽപ്പശാല.

സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. പ്രവാസികള്‍ക്കായി എല്ലാ മാസവും ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനവും (റെസിഡൻഷ്യൽ), തിരുവനന്തപുരം നോര്‍ക്ക സെന്‍ററില്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും നോര്‍ക്ക ബിസിനസ് ക്ലിനിക്ക് എന്നീ സേവനങ്ങളും പ്രവാസികള്‍ക്ക് എന്‍ബിഎഫ്‌സി വഴി ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com