പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായമൊരുക്കി നോര്‍ക്ക റൂട്ട്സ് പ്രവാസി ലീഗല്‍ എയ്‌ഡ് സെല്‍

നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതി
Norka Roots Pravasi Legal Aid Cell provides free legal aid to expatriates

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായമൊരുക്കി നോര്‍ക്ക റൂട്ട്സ് പ്രവാസി ലീഗല്‍ എയ്‌ഡ് സെല്‍

Updated on

ദുബായ്: വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്‍റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (പിഎൽഎസി) സൗദി അറേബ്യ, യു എ ഇ , കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ ഏഴു ലീഗല്‍ കണ്‍സല്‍ട്ടന്‍റുമാരുടെ സേവനം ലഭ്യമാണെന്ന് നോർക്ക റൂട്ട് സ് അധികൃതർ അറിയിച്ചു. ലീഗല്‍ കണ്‍സല്‍ട്ടന്‍റുമാരുടെ വിവരങ്ങൾ :

യുഎഇയിലെ ഷാര്‍ജ, ദുബായ് മേഖലകൾ

അഡ്വ. മനു ഗംഗാധരന്‍ (manunorkaroots@gmail.com, ‪+971509898236‬ / ‪+971559077686‬),

അഡ്വ. അനല ഷിബു (analashibu@gmail.com, ‪+971501670559‬)

അബുദാബി:

അഡ്വ. സാബു രത്നാകരന്‍ (sabulaw9@gmail.com, ‪+971501215342‬),

അഡ്വ. സലീം ചൊളമുക്കത്ത് (s.cholamukath@mahrousco.com, ‪+971503273418‬)

കുവൈത്ത് സിറ്റി:

അഡ്വ. രാജേഷ് സാഗര്‍ (rskuwait@gmail.com, ‪+96566606848‬)

സൗദി അറേബ്യയിലെ ജിദ്ദ:

അഡ്വ. ഷംസുദ്ദീന്‍ ഓലശ്ശേരി (shams.clt29@gmail.com, ‪+966 55 688 4488‬),

ദമ്മാം :

അഡ്വ. തോമസ് പി.എം (Vinson388@gmail.com, ‪+966502377380‬)

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, തന്‍റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് പി എൽഎസി. സാധുവായ തൊഴിൽ വിസയിലോ വിസിറ്റ് വിസയിലോ വിദേശത്തുളള കേരളീയർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

തടങ്കലിലോ, ഹോസ്പിറ്റലിലോ അകപ്പെടുന്ന പ്രവാസികളുടെ ബന്ധുകൾക്കോ, സുഹൃത്തുക്കൾക്കോ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ സേവനത്തിനായി അപേക്ഷ നല്‍കാവുന്നതാണ്. കേസുകളിന്മേൽ നിയമോപദേശം, നഷ്ടപരിഹാരം, ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, രേഖകൾ വിവിധ ഭാഷകളിൽ തർജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതത് രാജ്യത്ത് കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി.

പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇതോടൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) ‪+91-8802 012 345‬ (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com