പ്രവാസികൾക്കു വേണ്ടിയുള്ള നോർക്ക സേവനങ്ങൾ അടുത്തറിയാം | Video

പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ ബന്ധുക്കൾക്കും നോർക്ക റൂട്ട്സ് വഴി നൽകുന്ന സഹായങ്ങളും സേവനങ്ങളും എന്തൊക്കെ എന്നറിയാം...

പ്രവാസികൾക്കായി കേരളം നിർമിച്ച വിപുലവും ദീര്‍ഘവീക്ഷണത്തോടെയുമുളള മികച്ച മാതൃകയാണ് നോർക്ക. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ഇതിന് സമാനമായ സംവിധാനം ഇല്ലെന്ന് വ്യക്തമാകുമ്പോഴാണ് കേരളത്തിന്‍റെ പ്രതിബദ്ധത തെളിയുന്നത്. പ്രവാസത്തിന് മുന്‍പ്, പ്രവാസകാലത്ത്, പ്രവാസത്തിനു ശേഷം എന്നിങ്ങനെ എല്ലാ ഘട്ടങ്ങളിലും സേവനങ്ങളും ക്ഷേമ ഇടപെടലുകളും ഉറപ്പാക്കുന്ന ഏക സംസ്ഥാന സംവിധാനമാണ് നോർക്ക.

2008 ലെ ക്ഷേമ ആക്ട്, 2009 -ലെ പ്രവാസി കേരളീയരുടെ ക്ഷേമ പദ്ധതി എന്നിവകളിലെ വ്യവസ്ഥകൾ പ്രകാരമാണ് ക്ഷേമ ബോർഡ് 2009 മുതൽ പ്രവർത്തിച്ചു വരുന്നത്. ക്ഷേമ പെൻഷൻ, കുടുംബ പെൻഷൻ, അവശതാ പെൻഷൻ, മരണാനന്തര സഹായം, ചികിത്സാധനസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ആനുകൂല്യം, ഡിവിഡന്റ് പദ്ധതി എന്നിവ നടപ്പിലാക്കിവരുന്നു. പ്രതിമാസം 80,000 ത്തോളം പ്രവാസികള്‍ക്കാണ് ക്ഷേമപെന്‍ഷന്‍ ലഭ്യമാക്കുന്നത്. പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരമായ അധികാരങ്ങളോടെ 2016 മുതല്‍ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനും നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രവാസി നിക്ഷേപങ്ങൾ കേരളത്തിന്റെ വികസനത്തിലേക്ക് നയിക്കാൻ രൂപീകരിച്ച സർക്കാർ സ്ഥാപനമാണ് OKIH.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com