തിരിച്ചെത്തിയ പ്രവാസികൾക്ക് സമഗ്ര ഇൻഷ്വറൻസ്

പദ്ധതി നടപ്പാക്കുന്നതിന് നോര്‍ക്ക റൂട്ട്സ് നടപടി സ്വീകരിച്ചു വരികയാണെന്ന് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍
പി. ശ്രീരാമകൃഷ്ണൻ.
പി. ശ്രീരാമകൃഷ്ണൻ.
Updated on

തിരുവനന്തപുരം: നാട്ടില്‍ തിരികെയെത്തിയ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിന് നോര്‍ക്ക റൂട്ട്സ് നടപടി സ്വീകരിച്ചു വരികയാണെന്ന് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍.

തിരിച്ചെത്തിയ പ്രവാസികള്‍ക്കായി മലപ്പുറത്ത് നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംരംഭകത്വ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം സൂര്യ റീജൻസിയിൽ സംഘടിപ്പിച്ച ശിൽപ്പശാലയില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 62 പ്രവാസിസംരംഭകര്‍ പങ്കെടുത്തു.

വിവിധ സംരംഭകസഹായ പദ്ധതികള്‍, വിവിധ തരം ലൈസന്‍സുകള്‍, ജിഎസ്ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും നല്‍കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com