പ്രവാസികൾ നോർക്ക ഓഫിസിലേക്ക് മാർച്ച് നടത്തും

പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ സാമ്പത്തിക അടിസ്ഥാനത്തിലാക്കണമെന്ന് ആവശ്യം
NRI, representative image
NRI, representative image

കൊടുങ്ങല്ലൂര്‍: പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ സാമ്പത്തിക അടിസ്ഥാനത്തിലാക്കണമെന്ന് പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്സ് അസോസിയേഷന്‍ തൃശൂർ ജില്ലാ സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

നവംബർ ആറിന് തിരുവന്തപുരം നോര്‍ക്ക ഓഫീസിലേക്കുള്ള മാര്‍ച്ചിന്‍റെ സമര പ്രഖ്യാപനം സംസ്ഥാന വൈസ് പ്രസിഡന്‍റ് വില്ലറ്റ് കൊറേയ നടത്തി.

സമ്മേളനം ബെന്നി ബെഹനാന്‍ എംപി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ.എസ് അഹമ്മദ് അധ്യക്ഷത വഹിച്ചു.

മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.കെ ഗീത, താലൂക്ക് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍റ് ടി എം നാസര്‍, നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ് സജീവന്‍, ചീഫ് കോഡിനേറ്റര്‍ ടി.എം ഷാഫി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎന്‍എ അമീര്‍, എം.ജി അനില്‍കുമാര്‍, ഷെരീഫ് ഇബ്രാഹീം, പി.കെ അബ്ദുള്‍ ഹമീദ് ഹാജി, ആവിക്കര സത്താര്‍, വി.രാമചന്ദ്രന്‍,സീന ജയചന്ദ്രൻ, ഡോ.ആലു കെ മുഹമ്മദ് പ്രസംഗിച്ചു.

ധനസഹായം വിതരണവും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കുള്ള ആദരവും നടന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com