
ഷാർജ ഇന്ത്യൻ സ്കൂളിൽ നഴ്‌സസ് ദിനാചരണം
ഷാർജ: ഷാർജ ഇന്ത്യൻ സ്‌കൂൾ ഗേൾസ് വിഭാഗത്തിൽ ലോക നഴ്‌സസ് ദിനാചരണം നടത്തി. സ്കൂളിലെ ക്ലിനിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്സിങ് ജീവനക്കാർക്കായി സ്കൂളിലെ ഹോപ്പ് ക്ലബ്ബ് നടത്തിയ പരിപാടിയിൽ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ എട്ടു നഴ്‌സുമാർക്കും സ്കൂൾ ഡോക്ടർക്കും ഉപഹാരവും, ആദരപത്രവും സമ്മാനിച്ചു.
വൈസ് പ്രിൻസിപ്പൽ ഷിഫ്ന നസറുദീൻ ഹെഡ് മിസ്ട്രസ് ബി. താജുന്നീസ എന്നിവർ പങ്കെടുത്തു. സ്കൂൾ ഹോപ്പ് ക്ലബ് കോർഡിനേറ്റർ സന്ധ്യ മനോജ് കുമാർ, അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
സൂപ്പർവൈസേർഴ്സും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.