സ്വര്‍ണം, വെള്ളി നിക്ഷേപങ്ങള്‍ക്ക് ശരീഅ സർട്ടിഫിക്കേഷൻ നേടി ഒ ഗോള്‍ഡ് ആപ്പ്

പലിശ മുക്തവും ആസ്തി അടിസ്ഥാനമാക്കിയുള്ള ലാഭം സ്വര്‍ണ്ണമായി തന്നെ ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണ് വക്കാലാ ഗോള്‍ഡ് ഏണിങ്‌സ്.
O Gold App gets Sharia certification for gold and silver investments

സ്വര്‍ണ്ണം, വെള്ളി നിക്ഷേപങ്ങള്‍ക്ക് ശരീഅ സർട്ടിഫിക്കേഷൻ നേടി ഒ ഗോള്‍ഡ് ആപ്പ്

Updated on

ദുബായ്: സ്വർണം വെള്ളി എന്നിവ വാങ്ങുന്നതിനും വിൽക്കുന്നതിനും ഏറ്റവും മികച്ച മൂല്യമുള്ള സമ്പാദ്യമെന്ന നിലയിൽ അവയിൽ നിക്ഷേപം നടത്തുന്നതിനും അവസരമൊരുക്കുന്ന ആപ്പായ ഒ ഗോള്‍ഡ് വാലറ്റിന് യുഎഇ ഇസ്‌ലാമിക് ബാങ്കിങ് ആൻഡ് ഇക്കണോമിക് സെന്‍ററിന്‍റെ ശരീഅ കോംപ്ലയന്‍സ് സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. ശരീഅ പ്രകാരമുള്ള ധന ഇടപാട് ചട്ടങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുവെന്നുള്ളതിന്‍റെ സാക്ഷ്യപത്രമാണ് ഈ അംഗീകാരമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ വിനിമയത്തിന് പൂര്‍ണ്ണ സുരക്ഷിതത്വവും ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുന്നതോടൊപ്പം വക്കാല ഗോള്‍ഡ് ഏണിങ്‌സും ലഭ്യമാക്കുന്ന യുഎഇ കേന്ദ്രമായുള്ള ഏക ആപ്പ് ആണ് ഒ ഗോള്‍ഡ്. പലിശ മുക്തവും ആസ്തി അടിസ്ഥാനമാക്കിയുള്ള ലാഭം സ്വര്‍ണ്ണമായി തന്നെ ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണ് വക്കാലാ ഗോള്‍ഡ് ഏണിങ്‌സ്.

ശരീഅ സര്‍ട്ടിഫിക്കേഷന്‍ വലിയൊരു ബഹുമതിയായി കരുതുന്നുവെന്നും സ്വര്‍ണ്ണത്തിന്‍റെ ഉടമസ്ഥതയെ പുനര്‍ നിര്‍വചിക്കാനുള്ള തങ്ങളുടെ ദൗത്യത്തില്‍ നിര്‍ണ്ണായകമായൊരു ചുവടുവെപ്പാണിതെന്നും കമ്പനി സ്ഥാപകന്‍ ബന്ദര്‍ അല്‍ ഒത് മാന്‍ ദുബായില്‍ പറഞ്ഞു.

വളരെ കുറഞ്ഞ അളവിലുള്ള സ്വര്‍ണ്ണവും വെള്ളിയും ഒരു ദിര്‍ഹം മുതലുള്ള തുകയ്ക്ക് സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന ആദ്യ എമിറാത്തി പ്ലാറ്റ്‌ഫോം ആണ് ഒ ഗോള്‍ഡ്. ഉപഭോക്താക്കള്‍ക്ക് ന്യായമായ വിപണി നിരക്കില്‍ സ്വർണ്ണം വാങ്ങുകയോ ലീസിന് എടുക്കുകയോ മികച്ച നിരക്കില്‍ വില്‍ക്കുകയോ ചെയ്യാൻ സാധിക്കും. സ്വര്‍ണ്ണം സുരക്ഷിതമായി ഡെലിവര്‍ ചെയ്യാനും സംവിധാനമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com