മികച്ച ശരീയ ഗോൾഡ് ഇൻവെസ്റ്റ്മെന്‍റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്

വക്കാലാ ഗോൾഡ് ഏണിങ്സ് അടക്കമുള്ള ഓരോ ഓഫറുകളും പലിശ രഹിതമാണെന്ന് അധികൃതർ പറഞ്ഞു.
O Gold wins the Best Sharia Gold Investment App award

മികച്ച ശരീയ ഗോൾഡ് ഇൻവെസ്റ്റ്മെന്‍റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്

Updated on

ദുബായ്: ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെന്‍റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന് ലഭിച്ചു. ഏഴാമത് ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ ഫോറം -2025 ന്‍റെ ഭാഗമായി നടന്ന പരിപാടിയിൽ സിഇഒ അഹമ്മദ് അബ്ദുൽ തവാബ് പുരസ്കാരം ഏറ്റു വാങ്ങി. ദുബായ് ദുസിത് താനി ഹോട്ടലിൽ അൽ ഹുദ സെൻ്റർ ഓഫ് ഇസ്‌ലാമിക് ബാങ്കിംഗ് ആൻഡ് ഇക്കണോമിക്സ് ആണ് ഫോറം സംഘടിപ്പിച്ചത്. ആഗോള ഇസ്‌ലാമിക ധനകാര്യ മേഖലയിലെ മികവ് പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്.

‌ഉന്നതമായ ഇസ്‌ലാമിക തത്വങ്ങളിൽ അധിഷ്ഠിതമായി തന്നെ, ആധുനിക സാങ്കേതികതയുടെ സഹായത്തോടെ സ്വർണം പോലുള്ള വില കൂടിയ ലോഹങ്ങളിൽ നടത്തുന്ന നിക്ഷേപങ്ങൾ ജനകീയവൽകരിക്കുന്നതിൽ ഓ ഗോൾഡ് വഹിച്ച പങ്ക് കണക്കിലെടുത്താണ് അവാർഡ് നൽകിയതെന്ന് പുരസ്‌കാര നിർണയ സമിതി വ്യക്തമാക്കി.

ഇസ്‌ലാമിക ധനകാര്യ വ്യവസായ മേഖലയിലെ സ്വർണ സമ്പാദ്യ പദ്ധതിയുടെയും നിക്ഷേപ, ലീസിങ് സംവിധാനങ്ങളുടെയും ഏകീകരണത്തിൽ കാണിച്ച മികവും അവാർഡ് കമ്മിറ്റി പരിഗണിച്ചു. ഒരു ദിർഹം മുതലുള്ള വളരെ കുറഞ്ഞ തുകക്ക് സ്വർണം, വെള്ളി എന്നിവയിൽ നിക്ഷേപം നടത്താൻ സഹായിക്കുന്നതാണ് ഓ ഗോൾഡ് ആപ്പ്. വക്കാലാ ഗോൾഡ് ഏണിങ്സ് അടക്കമുള്ള ഓരോ ഓഫറുകളും പലിശ രഹിതമാണെന്ന് അധികൃതർ പറഞ്ഞു.

അൽ ഹുദ സെന്‍റർ ഓഫ് ഇസ്‌ലാമിക് ബാങ്കിങ് ആൻഡ് ഇക്കണോമിക്സിൽ നിന്ന് ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ പുരസ്കാരം ഏറ്റുവാങ്ങിയതിലൂടെ തങ്ങൾ ആദരിക്കപ്പെട്ടതായി ഓ ഗോൾഡ് സ്ഥാപകൻ ബന്ദർ അൽ ഒത് മാൻ പറഞ്ഞു. "ശരീയ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സമഗ്രതയും വിശ്വാസ്യതയും പ്രോത്സാഹിപ്പിക്കുന്നത്തിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്"- ബന്ദർ അൽ ഒത് മാൻ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com