ആമയുടെ പുറത്ത് കയറി വീഡിയോ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പങ്കുവച്ചു; 2 വിദേശികൾക്ക് ഒമാനിൽ തടവുശിക്ഷ

കടൽത്തിരത്തിനടുത്തേക്ക് നീങ്ങുകയായിരുന്ന വലിയ ആമകളുടെ പുറത്തുകയറുകയും ചെറിയ ആമകളെ കൈയിലെടുക്കുകയും ശല്യപ്പെടുത്തുകയും ചെയ്തതായാണ് കണ്ടെത്തൽ
oman sentences two foreigners to jail for climbing on turtles and posting clips on social media

ആമയുടെ പുറത്ത് കയറി വീഡിയോ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പങ്കുവച്ചു; 2 വിദേശി പൗരന്മാർക്ക് ഒമാനിൽ തടവുശിക്ഷ

Updated on: 

മസ്ക്കറ്റ്: ഒമാനിൽ പ്രശസ്തമായ റാസ് അൽ ഹദ് വന്യ ജീവി സങ്കേതത്തിലെത്തി മുട്ടയിടാനെത്തിയ ആമകളെ ഉപദ്രവിക്കുകയും അവയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത 2 വിദേശികൾക്ക് കോടതി തടവു ശിക്ഷ വിധിച്ചു. വാദിം, ഒലേന എന്നീ 2 വിദേശ പൗരന്മാർക്കാണ് സൂറിലെ കോടതി തടവുശിക്ഷയും പിഴയും വിധിച്ചത്.

കടൽത്തിരത്തിനടുത്തേക്ക് നീങ്ങുകയായിരുന്ന വലിയ ആമകളുടെ പുറത്തുകയറുകയും ചെറിയ ആമകളെ കൈയിലെടുക്കുകയും ശല്യപ്പെടുത്തുകയും ചെയ്തതായാണ് കണ്ടെത്തൽ. ഇതിനെ ദൃശ്യങ്ങൾ പ്രതികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഒരുമാസം തടവും 100 ഒമാനി റിയാലുമാണ് ഇവർക്കെതിരേ വിധിച്ച ശിക്ഷ. എന്നാൽ ഇരുവരുടെയും ശിക്ഷ പിന്നീട് സസ്പെൻഡ് ചെയ്തു. വന്യജീവികളെയും അവയുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു. തുടർന്നാണ് ശിക്ഷയിൽ ഇളവു നൽകിയത്.

logo
Metro Vaartha
www.metrovaartha.com