അബുദാബി കേരള സോഷ്യൽ സെന്‍ററിൽ വനിതാ വിഭാഗത്തിന്‍റെ ഓണാഘോഷം

വനിതാ വിഭാഗം കൺവീനർ ഗീതയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്
Onam celebration of women's section at Abu Dhabi Kerala Social Center
അബുദാബി കേരള സോഷ്യൽ സെന്‍ററിൽ വനിതാ വിഭാഗത്തിന്‍റെ ഓണാഘോഷം
Updated on

അബുദാബി: കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. ആഘോഷത്തിന്‍റെ ഭാഗമായി മെഗാ പൂക്കളവും, മെഗാ തിരുവാതിരയും, പൂക്കള മത്സരവും വഞ്ചിപ്പാട്ടും നടത്തി. വനിതാ വിഭാഗം കൺവീനർ ഗീതയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.

രാത്രി 8 മണിക്ക് നടത്തിയ മെഗാ തിരുവാതിരയിൽ 75 ലധികം വനിതകൾ പങ്കെടുത്തു. പൂക്കള മത്സരത്തിലെ വിജയികൾക്ക് ജെമിനി ബിൽഡിങ് മെറ്റീരിയൽസ് എം.ഡി. ഗണേഷ് ബാബു സമ്മാനങ്ങൾ നൽകി.

Onam celebration of women's section at Abu Dhabi Kerala Social Center
Onam celebration of women's section at Abu Dhabi Kerala Social Center

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com