ജിസിസി രാജ്യങ്ങളിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ വൺ സോൺ ഇന്‍റർനാഷനൽ ഗ്രൂപ്പ്; പുതിയ ഷോ റൂം ഷാർജ സഹാറ സെന്‍ററിൽ

ഖത്തർ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ ഉടൻ തന്നെ വൺ സോൺ ഇന്‍റർനാഷനൽ പ്രവർത്തനം തുടങ്ങുമെന്ന് ഷിനാസ് അറിയിച്ചു
One Zone International Group opens new showroom in Sharjah to expand operations to gcc countries
ജിസിസി രാജ്യങ്ങളിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ വൺ സോൺ ഇന്‍റർനാഷനൽ ഗ്രൂപ്പ്; പുതിയ ഷോ റൂം ഷാർജ സഹാറ സെന്‍ററിൽ
Updated on

ഷാർജ: കൊറിയ ആസ്ഥാനമായ വൺ സോൺ ഇന്‍റർനാഷനലിന്‍റെ ഏറ്റവും പുതിയ ഷോറും ഷാർജ സഹാറ സെന്‍ററിൽ പ്രവർത്തനമാരംഭിച്ചു. ചലച്ചിത്ര താരവും ആർജെയുമായ മിഥുൻ രമേഷും ലക്ഷ്മി മേനോനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വൺ സോൺ ഇന്‍റർനാഷനൽ മാനേജിംഗ് ഡയറക്ടർ ഷിനാസ് ചടങ്ങിൽ പങ്കെടുത്തു.

ഖത്തർ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ ഉടൻ തന്നെ വൺ സോൺ ഇന്‍റർനാഷനൽ പ്രവർത്തനം തുടങ്ങുമെന്ന് ഷിനാസ് അറിയിച്ചു. വൻ ഷോപ്പിംഗ് ശ്യംഖല ഉൾക്കൊള്ളുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു. ദീർഘകാലം നിലനിൽക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളാണ് തങ്ങളുടേതെന്നും അദ്ദേഹം വ്യക്തമാക്കി.യുഎഇയിൽ ഈ വർഷം പുതിയ സ്റ്റോറുകൾ ആരംഭിക്കാൻ ഉദ്ദേശ്യമുണ്ടെന്നും എംഡി ഷിനാസ് പറഞ്ഞു.

ഫാഷൻ ആക്സസ്സറീസ്, ഫാൻസി, നോവൽറ്റി, ഗിഫ്റ്റ്സ്, ജ്വല്ലറി, ഹെൽത്ത് & ബ്യൂട്ടി പ്രൊഡക്റ്റ്സ്, ഡിജിറ്റൽ ആക്സസറീസ്, കിച്ചൻ എസൻഷ്യൽസ്, സെറാമിക് വെയർ, ടോയ്സ്, ക്രിയേറ്റിവ് ഹോം കെയർ, കോസ്മെറ്റിക്സ്, ബാക്ക് റ്റു സ്കൂൾ പ്രൊഡക്ട്സ് തുടങ്ങി 8000ത്തിലധികം ഉൽപ്പന്നങ്ങൾ 3.50 ദിർഹത്തിന് ലഭിക്കുന്നു എന്നതാണ് വൺ സോണിന്റെ പ്രത്യേകത.

പുതുതായി ഏർപ്പെടുത്തിയ 'ക്രേസി പ്രൈസ് സോണിൽ 4.99 ദിർഹം, 9.99 ദിർഹം തുടങ്ങിയ വിലകളിൽ കിഡ്സ് ഗാർമെന്‍റ്സ് ലഭിക്കും. നിലവിൽ ദുബായിലെ അൽഗുറൈർ മാൾ, മദീന മാൾ, അബുദാബി ഡെൽമ മാൾ, അൽവാദ മാൾ, അൽ ഐൻ ബറാറി മാൾ എന്നിവിടങ്ങളിൽ വൺ സോൺ ഷോറൂമുകളുണ്ട്.

ജിസിസി രാജ്യങ്ങളിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ വൺ സോൺ ഇന്‍റർനാഷനൽ ഗ്രൂപ്പ്; പുതിയ ഷോ റൂം ഷാർജ സഹാറ സെന്‍ററിൽ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com