പ്രതിപക്ഷ നേതാവ് തിങ്കളാഴ്ച്ച യുഎഇയിൽ; 44 രാജ്യങ്ങളിലെ വിദ്യാർത്ഥികളുമായി സംവാദം

രാവിലെ 11 ന് അജ്മാന്‍ ജര്‍ഫിലെ ഹാബിറ്റാറ്റ് സ്കൂളിലാണ് പരിപാടി
Opposition leader in UAE on Monday; Debates with students from 44 countries
വി.ഡി. സതീശന്‍
Updated on

ദുബായ്: ദ്വിദിന സന്ദർശനത്തിനായി കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തിങ്കളാഴ്ച്ച യുഎഇയിലെത്തും. ചൊവ്വാഴ്ച 44 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി വി.ഡി. സതീശൻ സംവദിക്കും. രാവിലെ 11 ന് അജ്മാന്‍ ജര്‍ഫിലെ ഹാബിറ്റാറ്റ് സ്കൂളിലാണ് പരിപാടി.

സ്‌കൂളിലെ 44 രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറിലധികം പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളുമായിട്ടാണ് അദേഹം സംവദിക്കുന്നത്. ആഗോള പ്രതിസന്ധികളുടെ കാലത്ത് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍, ഭാവി തലമുറയെ സജ്ജമാക്കേണ്ടതിന്‍റെ പ്രധാന്യത്തെക്കുറിച്ച് വി.ഡി. സതീശന്‍ വിദ്യാര്‍ഥികളുമായി സംസാരിക്കും.

സുസ്ഥിരത, നെറ്റ് സീറോ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അദേഹം വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും. കേരളത്തിലെ മഴക്കെടുതി മൂലം പ്രതിപക്ഷ നേതാവിന് പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍, മാറ്റിവെച്ച പരിപാടിയാണ് ചൊവാഴ്ച നടത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com