
നിയമലംഘനം; മുസഫ ഇൻഡസ്ട്രിയൽ സിറ്റിയിലെ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്
അബുദാബി: വാഫി സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടാൻ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഉത്തരവിട്ടു. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള വാഫി സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.
ആവർത്തിച്ചുള്ള നിയമ ലംഘനങ്ങളും, കീടബാധ, കാലഹരണപ്പെട്ട ഉൽപ്പന്നങ്ങളുടെ പ്രദർശനം, സ്ഥാപനത്തിനുള്ളിലെ മോശം ശുചിത്വ രീതികൾ എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ നിയമ ലംഘനങ്ങൾ കണക്കിലെടുത്താണ് നടപടി.