ആശ്രയം ഒന്നിച്ചോണം ഞായറാഴ്ച അജ്മാനിൽ

ഇടുക്കി എം.പി ഡീൻ കുരിക്കോസ് ഉദ്ഘാടനം നിർവഹിക്കും
Organizing Onam celebration programmes

ആശ്രയം ഒന്നിച്ചോണം ഞായറാഴ്ച അജ്മാനിൽ

Updated on: 

ദുബായ്: കോതമംഗലം മുവാറ്റുപുഴ പ്രവാസികുട്ടായ്മയായ ആശ്രയം യുഎഇ, ആശ്രയം ഒന്നിച്ചോണം 2026 എന്നപേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഒക്റ്റോബർ 18 ഞായറാഴ്ച രാവിലെ10 മണി മുതൽ വൈകിട്ട് 6 മണി വരെ അജ്‌മാൻ റിയൽ സെന്‍റർ ഓഡിറ്റോറിയത്തിലാണ് ആഘോഷം.

ഇടുക്കി എം.പി ഡീൻകുരിക്കോസ് ഉദ്ഘാടനം നിർവഹിക്കും. കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് നവാസ് മീരാൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് കെ. ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി അഡ്വ.വൈ.എ. റഹീം, അബുദാബി ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് ബിജി എം തോമസ്, സേഫ് കെയർ ഗ്രൂപ്പ്‌ സിഇഒ ഒമർ അലി എന്നിവർ വിശിഷ്ട അതിഥികളായിരിക്കും.

ആശ്രയം കുടുംബാംഗങ്ങൾക്കായി വിവിധ കലകായിക പരിപാടികളും ഉണ്ടായിരിക്കുമെന്ന് ആശ്രയം യുഎഇ പ്രസിഡന്‍റ് റഷീദ് കോട്ടയിലും സെക്രട്ടറി ദീപു തങ്കപ്പനും അറിയിച്ചു. വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 050 2319714

logo
Metro Vaartha
www.metrovaartha.com